കാപ്പി ഹൃദയാരോഗ്യത്തിന് നല്ലതാണോ? കൂടുതലറിയാം

Published : Nov 13, 2024, 10:20 PM ISTUpdated : Nov 13, 2024, 10:23 PM IST
കാപ്പി ഹൃദയാരോഗ്യത്തിന് നല്ലതാണോ? കൂടുതലറിയാം

Synopsis

ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. കാപ്പിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദ്രോഗത്തിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. 

രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കാപ്പി കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് അധികം പേരും. ചിലർ കട്ടൻ കാപ്പി, മറ്റ് ചിലർ പാൽ കാപ്പിയും. കാപ്പി കുടിക്കുന്നത് കൊണ്ട് നിരവധി ​ഗുണങ്ങളാണുള്ളത്. കാപ്പി ചെറിയ അളവിൽ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. 

ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. കാപ്പിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദ്രോഗത്തിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. ഈ ആൻ്റിഓക്‌സിഡൻ്റുകൾ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിന് സഹായകമാണ്.

കാപ്പിയിലെ കഫീൻ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. കാപ്പി പതിവായി കുടിക്കുന്നത് ഹൃദയത്തിൻ്റെ ആയാസം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

സ്ഥിരവും മിതമായതുമായ കാപ്പി ഉപഭോഗം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ധമനികളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ സ്ട്രോക്കിൽ നിന്ന് സംരക്ഷിക്കും. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. കാരണം ഉയർന്ന രക്തത്തിലെ പഞ്ചസാര ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കാപ്പിയ്ക്ക് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

വിട്ടുമാറാത്ത സമ്മർദ്ദവും ഉത്കണ്ഠയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മാനസികാരോ​ഗ്യത്തിനും കാപ്പി മികച്ചാണ്. സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് വർദ്ധിപ്പിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കാൻ കാപ്പി സഹായിച്ചേക്കാം. 

അതിനാൽ കാപ്പി മിതമായ അളവിൽ മാത്രം കഴിക്കുക. മറ്റൊന്ന് കാപ്പിയുടെ അമിതമായ ഉപഭോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും കൊളസ്ട്രോൾ നിലയെ ബാധിക്കുകയും ചെയ്യുമെന്ന കാര്യവും മനസിൽ ഓർത്ത് വയ്ക്കുക.

തലച്ചോറിൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്ന 8 സൂപ്പർഫുഡുകൾ


 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?