ആർത്തവവേദന സാധാരണമാണോ? എങ്ങനെ തിരിച്ചറിയും? ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കുന്നു

Published : Jul 24, 2026, 03:13 PM IST
Periods

Synopsis

കഠിനമായ വേദനയെ സാധാരണയായി കണ്ട് അവഗണിക്കുന്നത് എൻഡോമെട്രിയോസിസ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നത് വൈകാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

ആർത്തവസമയത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും സ്ത്രീകൾ സഹിക്കേണ്ട ഒന്നാണെന്ന ധാരണ സമൂഹത്തിൽ പൊതുവേ നിലനിൽക്കുന്നുണ്ട്. എന്നാൽ, കഠിനമായ വേദനയെ സാധാരണയായി കണ്ട് അവഗണിക്കുന്നത് എൻഡോമെട്രിയോസിസ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നത് വൈകാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

ആർത്തവ വേദന സാധാരണമാണോ?

ആർത്തവസമയത്ത് നേരിയതോ മിതമായതോ ആയ അടിവയറ്റിലെ വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്നത് സാധാരണമാണ്. സാധാരണയായി ആർത്തവം ആരംഭിക്കുമ്പോൾ തുടങ്ങുന്ന ഈ വേദന രണ്ടു മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിന്നേക്കാം.

എന്തുകൊണ്ടാണ് ആർത്തവ വേദന ഉണ്ടാകുന്നത്?

ഗർഭാശയ ഭിത്തിയിലെ രക്തയോട്ടം കൂടുകയും ഗർഭാശയത്തിന്റെ ഉള്ളിലെ പാളി കൊഴിയാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഗർഭാശയ പേശികളിൽ പെട്ടെന്ന് പൾസിങ് ഉണ്ടാകുന്നു. ഈ സമയത്ത് പുറപ്പെടുവിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന പദാർത്ഥമാണ് വേദനയ്ക്ക് കാരണമാകുന്നത്. ഡിസ്മനോറിയ രണ്ട് തരത്തിലുണ്ട്, ഒന്ന് പ്രൈമറി ഡിസ്മനോറിയ. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ സ്വാഭാവികമായി ഉണ്ടാകുന്ന ആർത്തവവേദനയാണ്. രണ്ടാമത്തേത് സെക്കൻഡറി ഡിസ്മനോറിയ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ തുടങ്ങി ഗർഭാശയത്തെയോ പെൽവിക് അവയവങ്ങളെയോ ബാധിക്കുന്ന മറ്റ് രോഗങ്ങൾ മൂലം ഉണ്ടാകുന്ന കഠിനമായ വേദന.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

എല്ലാ ആർത്തവവേദനയും ആശങ്കപ്പെടേണ്ട ഒന്നല്ല. എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

  1. വേദന കഠിനമാവുകയും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ.

2. ആർത്തവ വേദന കാരണം പഠനത്തിലോ ജോലിയിലോ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായാൽ.

3. മുൻപത്തേക്കാൾ വേദന വർഷം ചെല്ലുന്തോറും കൂടിക്കൂടി വരികയാണെങ്കിൽ.

ആർത്തവവേദന കുറയ്ക്കാൻ 6 വഴികൾ

  1. ധാരാളം വെള്ളം കുടിക്കുക

ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ ഇളനീർ, ഒ.ആർ.എസ് തുടങ്ങിയ ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഊർജ്ജം നിലനിർത്താൻ സഹായിക്കും.

2. പോഷകാഹാരം കഴിക്കുക

എളുപ്പത്തിൽ ദഹിക്കുന്ന ലളിതമായ ഭക്ഷണങ്ങൾ കഴിക്കുക. ഇരുമ്പ്, കാൽസ്യം, വൈറ്റമിനുകൾ എന്നിവ അടങ്ങിയ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ജങ്ക് ഫുഡ്, അമിത എരിവുള്ള ഭക്ഷണം എന്നിവ വയറുവീർക്കലും അസ്വസ്ഥതയും കൂട്ടുമെന്നതിനാൽ ഒഴിവാക്കുക.

3. ഹീറ്റ് തെറാപ്പി

അടിവയറ്റിലോ നടുവിലോ ഹീറ്റിങ് പാഡ് അല്ലെങ്കിൽ ചൂടുവെള്ളം നിറച്ച ബാഗ് വെക്കുന്നത് ഗർഭാശയ പേശികൾക്ക് ആശ്വാസം നൽകുകയും വേദന കുറയ്ക്കുകയും ചെയ്യും.

4. ലളിതമായ വ്യായാമങ്ങൾ

ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ, യോഗ, നടപ്പ് എന്നിവ രക്തയോട്ടം കൂട്ടാനും വേദന കുറയ്ക്കാനും സഹായിക്കും. ശരീരത്തിന്റെ ആരോഗ്യം അനുസരിച്ച് മാത്രം വ്യായാമം ചെയ്യുക.

5. ആരോഗ്യകരമായ ജീവിതശൈലി

മദ്യം, കഫീൻ, അമിതമായ മധുരം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക, കാരണം പുകവലി ആർത്തവവേദന വർദ്ധിപ്പിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമോ? ബിപി നിയന്ത്രിക്കാൻ കാർഡിയോളജിസ്റ്റ് നിർദ്ദേശിക്കുന്ന 5 ശീലങ്ങൾ
ജോലിത്തിരക്കിൽ വെള്ളം കുടിക്കാൻ മറക്കാറുണ്ടോ? ഇത് മസ്തിഷ്കത്തെ ബാധിക്കാം; നിർജ്ജലീകരണത്തിന്റെ 7 ലക്ഷണങ്ങൾ