Obesity and cancer: പൊണ്ണത്തടിയും ക്യാൻസറും തമ്മിൽ ബന്ധമുണ്ടോ? ഡോക്ടർ പറയുന്നത്

By Web TeamFirst Published Nov 26, 2021, 8:17 PM IST
Highlights

ഇന്ത്യയിൽ, ഏകദേശം ആറ് തരം ക്യാൻസറുകൾ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ വർദ്ധിച്ചുവരികയാണ്. വൻകുടൽ അല്ലെങ്കിൽ മലാശയ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, കിഡ്നി കാൻസർ, പിത്തസഞ്ചി കാൻസർ, ഗർഭാശയ അർബുദം (എൻഡോമെട്രിയൽ ക്യാൻസർ എന്നും അറിയപ്പെടുന്നു) എന്നിവ.

പൊണ്ണത്തടി പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. വണ്ണമുള്ള ആളുകൾക്ക് പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. വളരെ പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുകയും അത് നിയന്ത്രിക്കാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ കാൻസർ വരാനുള്ള സാധ്യത വർധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രായമാകുന്തോറും ആളുകളിൽ കാൻസർ സാധ്യത വർദ്ധിക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തി. പൊണ്ണത്തടിയുടെ ഉയർന്ന അപകടസാധ്യതയുള്ള ചെറുപ്പക്കാർ പ്രായമാകുമ്പോൾ ഇതിലും വലിയ അപകടസാധ്യത നേരിടേണ്ടിവരും. പുരുഷന്മാരിൽ ആറിലൊന്ന് കാൻസർ മരണത്തിലും സ്ത്രീകളിൽ ഏഴിലൊന്ന് കാൻസർ മരണത്തിലും ഈ അവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് ഫോർട്ടിസ് ഹോസ്പിറ്റൽസ് മുംബൈയിലെ അഡ്വാൻസ്ഡ് ഓങ്കോ സർജറി യൂണിറ്റ് ഡയറക്ടർ ഡോ. അനിൽ ഹെറൂർ പറയുന്നു.

ഇന്ത്യയിൽ, ഏകദേശം ആറ് തരം ക്യാൻസറുകൾ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ വർദ്ധിച്ചുവരികയാണ്. വൻകുടൽ അല്ലെങ്കിൽ മലാശയ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, കിഡ്നി കാൻസർ, പിത്തസഞ്ചി കാൻസർ, ഗർഭാശയ അർബുദം (എൻഡോമെട്രിയൽ ക്യാൻസർ എന്നും അറിയപ്പെടുന്നു) എന്നിവ. രോഗം മൂർച്ഛിക്കുന്നതുവരെ ചെറുപ്പക്കാർക്കിടയിൽ ഇവ പലപ്പോഴും കണ്ടുപിടിക്കപ്പെടാറില്ലെന്നും അദ്ദേഹം പറയുന്നു. കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോറും ക്യാൻസർ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

പ്രവർത്തനരഹിതമായ കൊഴുപ്പ് ടിഷ്യു ഉള്ള ആളുകൾക്ക്, ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് പലപ്പോഴും മാറിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഡിഎൻഎയെ തകരാറിലാക്കുകയും ചില അവയവങ്ങൾ ഉൾപ്പെടെയുള്ള നിരവധി ക്യാൻസറുകൾക്കും മൾട്ടിപ്പിൾ മൈലോമ പോലുള്ള ബ്ലഡ് ക്യാൻസറുകൾക്കും ഇടയാക്കുകയും ചെയ്യുമെന്നും ഡോ. അനിൽ ഹെറൂർ പറഞ്ഞു.

സ്കിൻ കാൻസറിനെ പ്രതിരോധിക്കാൻ ഈ പഴം മികച്ചത്;​ ​ഗവേഷകർ പറയുന്നത്...

 

tags
click me!