UTI After Sex: ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...

Web Desk   | Asianet News
Published : Nov 26, 2021, 05:53 PM ISTUpdated : Nov 26, 2021, 06:14 PM IST
UTI After Sex: ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...

Synopsis

സുരക്ഷിതമായ സെക്സ്(sex) ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക ബന്ധത്തിന് ശേഷം യുടിഐ (urinary tract infection) പിടിപെടാനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. 

ഇന്ന് മിക്ക സ്ത്രീകളിലും കാണുന്ന ഒരസുഖമാണ് മൂത്രാശയത്തിലെ അണുബാധ(urinary tract infection). ശരിയായ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ബാക്ടീരിയയാണ് ഇത്തരത്തിലുള്ള അണുബാധയുണ്ടാക്കുന്നത്. 

മൂത്രാശയ അണുബാധകൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ആണുങ്ങളിലും ഇതുണ്ടാകാമെങ്കിലും സ്ത്രീകളിൽ രോഗത്തിന്റെ തോത് അധികമാണ്. രോഗാണുക്കൾ വളരാനും കടന്നുപോകാനും സാധ്യത കൂടിയ ഇടമായ മലദ്വാരത്തിൽ നിന്ന് മൂത്രനാളിയിലേക്ക് രോഗാണുക്കൾ എത്താനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. 

സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്.
മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതകളും അനുഭവപ്പെടുക, പുകച്ചിൽ അനുഭവപ്പെടുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാവുക എന്നത് എല്ലാം മൂത്രാശയ അണുബാധയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. 

 

 

യുടിഐ ലൈംഗികമായി പകരുന്ന അണുബാധയായി കണക്കാക്കാനാകില്ല.  ലൈംഗികമായി പകരുന്ന ചില രോഗങ്ങൾ യുടിഐ ഉണ്ടാക്കുകയോ യുടിഐ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം. സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും.

ലൈംഗിക ബന്ധത്തിന് ശേഷം യുടിഐ പിടിപെടാനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ, നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന് അറിയാം...

ഒന്ന്...

ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. പുറകിൽ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത് ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് വ്യാപിക്കുന്നതിനും യുടിഐകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് കൂടുതൽ ശുചിത്വമുള്ളതും മൂത്രനാളിയിലേക്കും യോനിയിലേക്കും ബാക്ടീരിയ പടരുന്നത് ഒഴിവാക്കാനും സഹായിക്കും. എപ്പോഴും ഈ ശീലം തുടരുക. യുടിഐ പ്രതിരോധത്തിൽ നല്ല ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

രണ്ട്...

ലൈംഗിക ബന്ധത്തിന് ശേഷം കൈ കഴുകുകയും അതിനുശേഷം വൃത്തിയാക്കുകയും വേണം. ഇത്  മൂത്രനാളിയിൽ അണുക്കൾ കടക്കാനുള്ള സാധ്യത കുറയ്ക്കാനും ശേഷം ഏതെങ്കിലും ബാക്ടീരിയ ഉള്ളിലെത്താനുള്ള സാധ്യതയും കുറയ്ക്കും. കോണ്ടം ഉപയോ​ഗിച്ച ശേഷം മാത്രം സെക്സിൽ ഏർപ്പെടുക. അല്ലെങ്കിൽ യുടിഐയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മൂന്ന്...

ധാരാളം വെള്ളം കുടിക്കുക എന്നതാണ് മൂത്രാശയ അണുബാധ ഒഴിവാക്കാനുളള ഏറ്റവും നല്ല വഴി. വേണ്ടത്ര വെള്ളം കുടിക്കുക, യഥാസമയങ്ങളിൽ മൂത്രമൊഴിക്കുക. നിങ്ങളുടെ മൂത്രസഞ്ചിയിൽ എത്തി അണുബാധയുണ്ടാക്കുന്നതിന് മുമ്പ് ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും.

 

 

നാല്...

ലൈംഗികബന്ധത്തിനു മുൻപും ശേഷവും മൂത്രം ഒഴിച്ചുകളയുക. കൂടുതൽ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്ന സ്വഭാവം നിർത്തേണ്ടത് പ്രധാനമാണ്. ഇത് ബാക്ടീരിയകൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.

പുരുഷന്മാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നീലക്കണ്ണുള്ള സ്ത്രീകളെയെന്ന് പഠനം

PREV
click me!

Recommended Stories

സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം