ശരീരത്തിന് വേണ്ട അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ?

Published : Oct 09, 2023, 05:56 PM IST
ശരീരത്തിന് വേണ്ട അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ?

Synopsis

ക്ഷീണം, തളര്‍ച്ച, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ, ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചില്‍ തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍.   

ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും ഉത്കണ്ഠ കുറയ്ക്കുന്നതിലും മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ക്ഷീണം, തളർച്ച, എല്ലുകളിൽ വേദന, പേശികൾക്ക് ബലക്ഷയം, പേശി വേദന, നടുവേദ, ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചിൽ തുടങ്ങിയവയാണ് വിറ്റാമിൻ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങൾ. 

ഭക്ഷണക്രമം, സപ്ലിമെന്റുകൾ എന്നിവയിലൂടെ ഒരാൾക്ക് വിറ്റാമിൻ ഡി ലഭിക്കുന്നു. മതിയായ സൂര്യപ്രകാശം, ഭക്ഷണക്രമം, അല്ലെങ്കിൽ ചില രോഗാവസ്ഥകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഫലമായി ശരീരത്തിൽ വിറ്റാമിൻ ഡി കുറയാമെന്ന് വിദ​ഗ്ധർ പറയുന്നു. 

വിറ്റാമിൻ ഡിയുടെ കുറവ് ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യം നിലനിർത്താനും ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കാത്ത ഒരു ആരോഗ്യാവസ്ഥയാണ്. വിറ്റാമിൻ ഡിയുടെ കുറവ് ഒരു പൊതു ആഗോള പ്രശ്നമാണ്. ലോകമെമ്പാടുമുള്ള ഏകദേശം 1 ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് സൂചിപ്പിക്കുന്നു. 

വിറ്റാമിൻ ഡിയുടെ മതിയായ അളവ് ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വിവിധ അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നു, കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും സാധാരണ വളർച്ചയും വികാസവും സുഗമമാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡി കുറഞ്ഞാൽ പേശി വേദനയ്ക്ക് കാരണമാകും. വിട്ടുമാറാത്ത പേശി വേദന അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

തിരുവനന്തപുരത്ത് രണ്ട് പേരെ ബാധിച്ച ബ്രൂസെല്ലോസിസ് രോ​ഗം എന്താണ് ? ലക്ഷണങ്ങൾ എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായം 30 കഴിഞ്ഞോ? എങ്കിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട എട്ട് ഹെൽത്ത് ചെക്കപ്പുകൾ
Health Tips : ആർത്തവവിരാമ സമയത്ത് വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മമോ? ഈ മാർ​ഗങ്ങൾ പരീക്ഷിച്ചോളൂ