ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Published : Oct 09, 2023, 05:18 PM IST
ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Synopsis

സ്ട്രെച്ച് മാർക്കുകള്‍ മാറാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെല്ലിൽ സുപ്രധാന പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിനും കാലക്രമേണ സ്ട്രെച്ച് മാർക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കും.  

ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ വരുന്നത് സർവസാധാരണമാണ്. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ സ്‌ട്രെച്ച്‌ മാർക്‌സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വയറിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ വളരെ സ്വാഭാവികമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ‌സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാറുണ്ട്.

സ്ട്രെച്ച് മാർക്കുകൾ മാറാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെല്ലിൽ സുപ്രധാന പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിനും കാലക്രമേണ സ്ട്രെച്ച് മാർക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കും.

കറ്റാർവാഴ പോഷകങ്ങൾ, എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. മാത്രമല്ല ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും. സ്ട്രെച്ച് മാർക്കുകൾ മാറാൻ കറ്റാർവാഴ ജെൽ എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്നറിയാം...

ഒന്ന്...

ഒരു ടീസ്പൂൺ ഗ്ലിസറിൻ, 1 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം സ്ട്രെച്ച് മാർക്കുകളുള്ള ഭാ​ഗത്ത് പുരട്ടുക. ആഴ്ചയിൽ രണ്ടോ രണ്ടോ തവണ ഇത് ഇടാം.

രണ്ട്...

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തൈര് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക.ശേഷം സ്ട്രെച്ച് മാർക്കുകളുള്ള ഭാ​ഗത്ത് പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.

മൂന്ന്...

സ്ട്രെച്ച് മാർക്കുകൾ അകറ്റാനുള്ള ഏറ്റവും മികച്ച മാസ്‌കുകളിൽ ഒന്നാണ് നാരങ്ങയും കറ്റാർ വാഴയും. ഒരു ടേബിൾ സ്പൂൺ പുതിയ കറ്റാർവാഴ ജെല്ലും ഏകദേശം അര ടീസ്പൂൺ നാരങ്ങ നീരും യോജിപ്പിക്കുക. ശേഷം സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക.

നാല്...

പാൽപ്പാടയും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത്  സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാനീയങ്ങൾ കുടിക്കൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം