World's first 'synthetic embryo' : ബീജമോ അണ്ഡമോ ഇല്ലാതെ കൃത്രിമ ഭ്രൂണം നിര്‍മ്മിച്ച് ഗവേഷകർ

By Web TeamFirst Published Aug 8, 2022, 3:05 PM IST
Highlights

' പൊരുത്തമുള്ള ദാതാവിനെ കണ്ടെത്തേണ്ടതുണ്ട് എന്നതാണ് ട്രാൻസ്പ്ലാൻറേഷന്റെ വലിയ പ്രശ്നം, ഡിഎൻഎ ഒരിക്കലും രോഗിക്ക് സമാനമല്ല...' - ഗവേഷണത്തിന് നേതൃത്വം നൽകിയ സ്റ്റെം സെൽ ശാസ്ത്രജ്ഞൻ ജേക്കബ് ഹന്ന എഎഫ്‌പിയോട് പറഞ്ഞു.

ബീജമോ അണ്ഡമോ ഇല്ലാതെ ലാബിൽ കൃത്രിമ ഭ്രൂണം (World's first 'synthetic embryo') നിർമ്മിച്ച് ​ഗവേഷകർ. എലികളുടെ കോശങ്ങളിൽ നിന്ന് ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണങ്ങൾ സൃഷ്ടിച്ച് ഇസ്രയേലിലെ വെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ.

ശാസ്ത്രജ്ഞർ സൃഷ്ടിച്ച ഭ്രൂണങ്ങൾ സിന്തറ്റിക് ആണ്. കാരണം അവയുടെ സൃഷ്ടിയിൽ ഒരു അണ്ഡമോ ബീജമോ അല്ലെങ്കിൽ എലിയുടെ ഗർഭപാത്രമോ ഉൾപ്പെട്ടിട്ടില്ല. ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങൾ നിർമിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

എലികളുടെ തൊലിയിൽ നിന്ന് കോശങ്ങൾ ശേഖരിച്ച് പിന്നീട് അവയെ സ്റ്റെം സെല്ലുകളുടെ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നു. ഗവേഷകർ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ഇൻകുബേറ്ററിൽ സ്റ്റെം സെല്ലുകൾ സ്ഥാപിച്ചു.

'പൊരുത്തമുള്ള ദാതാവിനെ കണ്ടെത്തേണ്ടതുണ്ട് എന്നതാണ് ട്രാൻസ്പ്ലാൻറേഷന്റെ വലിയ പ്രശ്നം, ഡിഎൻഎ ഒരിക്കലും രോഗിക്ക് സമാനമല്ല...'- ഗവേഷണത്തിന് നേതൃത്വം നൽകിയ സ്റ്റെം സെൽ ശാസ്ത്രജ്ഞൻ ജേക്കബ് ഹന്ന എഎഫ്‌പിയോട് പറഞ്ഞു.

പ്രസവാനന്തര വിഷാദം നിസ്സാരമല്ല; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ദിവസം ശാസ്ത്രജ്ഞർക്ക് ഒരു രോഗിയുടെ കരളിൽ നിന്ന് കോശങ്ങൾ എടുക്കാനാകും. അവ ഉപയോഗിച്ച് സ്റ്റെം സെല്ലുകൾ നിർമ്മിക്കാനും ഒരു സിന്തറ്റിക് ഭ്രൂണം വളർത്താനും അവയെ വീണ്ടും രോഗിയിലേക്ക് പറിച്ചുനടാനും സാധിക്കുമെന്നും ഹന്ന പറഞ്ഞു.

ഇവ ഭ്രൂണങ്ങളല്ല. ഭ്രൂണത്തോട് സാമ്യമുള്ള ഒരു കൂട്ടം കോശങ്ങളുടെ പേരായ എംബ്രിയോയിഡുകൾ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഫ്രഞ്ച് സ്റ്റെം സെൽ ശാസ്ത്രജ്ഞനായ ലോറന്റ് ഡേവിഡ് എഎഫ്‌പിയോട് പറഞ്ഞു. സെൽ എന്ന ശാസ്ത്രജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഭ്രൂണത്തിൽ ഹൃദയമിടിപ്പും തലച്ചോറിന്റെ വികാസവും ന്യാഡീവ്യൂഹത്തിന്റെ വളർച്ചയും കുടൽ വളർന്നതുമെല്ലാം പ്രതീക്ഷയുണർത്തുന്നതായി ​ഗവേഷകർ അഭിപ്രായപ്പെടുന്നു. 

എച്ച്പിവി വാക്സിൻ പ്രായമായ സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനം

click me!