Asianet News MalayalamAsianet News Malayalam

Cervical Cancer : എച്ച്പിവി വാക്സിൻ പ്രായമായ സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനം

വാക്സിനേഷൻ വഴി മുറിവുകൾ ആവർത്തിക്കുന്നത് തടയാനും എച്ച്പിവി മൂലമുണ്ടാകുന്ന മറ്റ് അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും ഫലങ്ങൾ സ്ഥിരീകരിക്കാൻ ഇനിയും കൂടുതൽ ​പഠനങ്ങൾ ആവശ്യമാണെന്ന് ​​ഗവേഷകർ പറയുന്നു.

hpv vaccine helps fight cervical cancer in older women says study
Author
Trivandrum, First Published Aug 8, 2022, 9:26 AM IST

ഹ്യൂമൻ പാപ്പിലോമ വൈറസ് (Human papillomavirus vaccine) പ്രായമായ സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെ (Cervical Cancer) ചെറുക്കാൻ സഹായിക്കുന്നുവെന്ന് പഠനം പറയുന്നു. യുകെയിൽ ഏകദേശം 3 ദശലക്ഷം സ്ത്രീകൾ ഓരോ വർഷവും പാപ് സ്മിയർ ടെസ്റ്റിന് വിധേയരാകുന്നു. 1% നും 2% നും ഇടയിലുള്ള മുൻകൂർ മാറ്റങ്ങളുള്ള സെർവിക്കൽ ഇൻട്രാപിത്തീലിയൽ നിയോപ്ലാസിയ (CIN) ഘട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചികിത്സ.

സെർവിക്സിൽ ഉയർന്ന ഗ്രേഡ് പ്രീ-ക്യാൻസറസ് കോശങ്ങളുണ്ടെന്ന് കണ്ടെത്തിയ സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട്. വാക്സിനേഷൻ എടുക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ സെർവിക്കൽ  ശസ്ത്രക്രിയാ ചികിത്സയ്‌ക്കൊപ്പം വാക്സിനേഷൻ എടുക്കുന്നവർക്ക് "ഉയർന്ന ഗ്രേഡ് വ്യാപകമായ രോഗം" ആവർത്തിക്കാനുള്ള സാധ്യത 57% കുറവാണെന്ന് ഫലങ്ങൾ കാണിക്കുന്നു

സെർവിക്കൽ ക്യാൻസറിന്റെ പ്രധാന കാരണമായ എച്ച്‌പിവിയുടെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളവരിൽ 74 ശതമാനം കുറവുണ്ടായതായി പഠനം കണ്ടെത്തി. വാക്സിനേഷൻ വഴി മുറിവുകൾ ആവർത്തിക്കുന്നത് തടയാനും എച്ച്പിവി മൂലമുണ്ടാകുന്ന മറ്റ് അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും ഫലങ്ങൾ സ്ഥിരീകരിക്കാൻ ഇനിയും കൂടുതൽ ​പഠനങ്ങൾ ആവശ്യമാണെന്ന് ​​ഗവേഷകർ പറയുന്നു.

ക്യാന്‍സര്‍ രോഗികള്‍ക്ക് എന്ത് കഴിക്കാന്‍ കൊടുക്കണം?

എച്ച്പിവി കുത്തിവയ്പ്പുകൾ ആരംഭിച്ചതിന് ശേഷം യുവതികളിലെ സെർവിക്കൽ ക്യാൻസർ സാധ്യത 90% കുറഞ്ഞതായി കഴിഞ്ഞ വർഷം ഒരു ലാൻസെറ്റ് പഠനം കണ്ടെത്തിയിരുന്നു. 

20-കളിൽ ഓരോ സ്ത്രീക്കും വാക്സിനേഷൻ സെർവിക്കൽ ക്യാൻസർ കേസുകളുടെ എണ്ണം 40% കുറച്ചതായി ഞങ്ങൾ കണ്ടെത്തി. 12 വയസ്സുള്ളപ്പോൾ വാക്സിനേഷൻ സ്വീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കൂട്ടത്തിലാണ് ഈ മാറ്റം കണ്ടെത്തിയതെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജ് നടത്തിയ പഠനത്തിൽ പറയുന്നു.

15 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ. ഇപ്പോൾ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സെർവിക്കൽ ക്യാൻസർ ചികിത്സിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

പ്രോസ്റ്റേറ്റ് ക്യാൻസർ; പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

സെര്‍വിക്കല്‍ ക്യാൻസർ... 

കാന്‍സര്‍ വിഭാഗത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. മിക്കപ്പോഴും രോഗലക്ഷണങ്ങള്‍ പോലും കാണിക്കാത്ത ഒന്ന്. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ്. ലൈംഗിക ബന്ധത്തില്‍ക്കൂടി പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) ആണ് ഈ രോഗത്തിന് കാരണമാകുന്നത്.

30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്. പാപ്സ്മിയര്‍ ടെസ്റ്റാണ് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാർഗം. യോനീമുഖത്തെ മറ്റ് അണുബാധകള്‍ കണ്ടെത്താനും ഈ പരിശോധന നടത്താവുന്നതാണ്. സാധാരണയല്ലാത്ത ബ്ലീഡിങ്ങാണ് സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാനലക്ഷണം.

 

Follow Us:
Download App:
  • android
  • ios