ശരീരഭാരം കു​റ​യ്ക്കാ​ൻ മൂന്ന് ആ​ഴ്ച്ച ജ്യൂ​സും വെ​ള്ള​വും മാ​ത്രം കുടിച്ചു; അവസാനം യുവതിയ്ക്ക് സംഭവിച്ചത്…

Published : Apr 04, 2019, 09:40 PM ISTUpdated : Apr 04, 2019, 09:47 PM IST
ശരീരഭാരം കു​റ​യ്ക്കാ​ൻ മൂന്ന് ആ​ഴ്ച്ച ജ്യൂ​സും വെ​ള്ള​വും മാ​ത്രം കുടിച്ചു; അവസാനം യുവതിയ്ക്ക് സംഭവിച്ചത്…

Synopsis

യുവതിയ്ക്ക് ഹൈപ്പോനേട്രീമിയ എന്ന രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ര​ക്ത​ത്തി​ലെ സോ​ഡി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോനേട്രീമിയ. സോഡിയത്തിന്‍റെ അളവ് വല്ലാതെ കുറയുമ്പോൾ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ജലം എത്തുകയും അവ വീർക്കുകയും ചെയ്യും. 

ശരീരഭാരം കുറയ്ക്കാൻ മൂന്ന് ആഴ്ച്ച തുടർച്ചയായി ജ്യൂസും വെള്ളവും മാത്രം കുടിച്ച നാൽപത് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യൂസ് മാത്രം കുടിച്ച് പെട്ടെന്ന് 40 കിലോയിൽ താഴെയായെങ്കിലും ഇവരുടെ ആരോഗ്യവും ആകാരവും നഷ്ടമാകുകയാണുണ്ടായത്.

ടെ​ൽ അ​വീവി​ലു​ള്ള ഷേബാ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ യുവതിയെ പ്രവേശിപ്പിച്ചു.  യുവതിയ്ക്ക് ഹൈപ്പോനേട്രീമിയ എന്ന രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ര​ക്ത​ത്തി​ലെ സോ​ഡി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോനേട്രീമിയ. സോഡിയത്തിന്‍റെ അളവ് വല്ലാതെ കുറയുമ്പോൾ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ജലം എത്തുകയും അവ വീർക്കുകയും ചെയ്യും.

യുവതിക്ക് മസ്തിഷ്ക തകരാർ സംഭവിച്ചിട്ടുള്ളതായി ഇസ്രായേൽ വെബ് സെെറ്റായ ഹാ ഹാദാഷോട്ട് റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ ഇത്തരത്തിൽ ഡയറ്റ് ചെയ്യുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. ഒരു ഡയറ്റീഷ്യനെ കണ്ട് മാത്രം ഡയറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ