
കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന വിഭവമാണ് പാസ്ത. പാസ്ത കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. പാസ്തയിൽ അന്നജം ധാരാളം അടങ്ങിയതിനാൽ ഡയറ്റ് ചെയ്യുന്നവർ പാസ്ത ഒഴിവാക്കാറാണ് പതിവ്. എന്നാൽ, പാസ്ത ശരീരഭാരം കൂട്ടില്ലെന്നാണ് പഠനം പറയുന്നത്. ഗോതമ്പിലുണ്ടാക്കിയ പാസ്ത ശരീരഭാരം കൂട്ടില്ല എന്നു മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.
2500 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഴ്ചയിൽ മൂന്നു തവണ പാസ്ത കഴിച്ചവരിൽ 12 ആഴ്ച്ച കൊണ്ട് അരകിലോ ശരീരഭാരം കുറഞ്ഞതായി കാണാൻ കഴിഞ്ഞുവെന്ന് ഗവേഷകർ പറയുന്നു. ആരോഗ്യകരമായ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണരീതിയുടെ ഭാഗമായി അന്നജം അടങ്ങിയ മറ്റു ഭക്ഷണങ്ങൾക്കു പകരം പാസ്ത മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തി.
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയുടെ സാധ്യതയെ കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ പാസ്ത സഹായിക്കുമെന്ന് ബിഎംജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പാസ്ത ശരീരഭാരമോ ശരീരത്തിലെ കൊഴുപ്പിന്റെ അളവോ കൂട്ടില്ലെന്നു പഠനത്തിനു നേതൃത്വം നൽകിയ സസ്കാത്ചുവാൻ സർവ്വകലാശാലയിലെ ഗവേഷകനായ ഡോ. സീവൻപെപ്പർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam