കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

Published : Jul 21, 2023, 12:11 PM ISTUpdated : Jul 21, 2023, 03:35 PM IST
കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

Synopsis

തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഈ മാസം 15നാണ് കടുത്ത പനിയും കഴുത്തു വേദനയുമായി ചേവരമ്പലം സ്വദേശിയായ നാലുവയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്. പനി വിട്ടുമാറാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ്മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ പരിശോധനകള്‍ക്കായി സാമ്പിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ചേവരമ്പലം മേഖലയില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം കര്‍ശനമാക്കി. പ്രദേശത്ത് പനി സര്‍വേ തുടങ്ങിയിട്ടുണ്ട്.

Also Read: പുതുപ്പള്ളി ചര്‍ച്ച ചെയ്ത് സിപിഎം; ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തല്‍, ഒരുക്കം തുടങ്ങാൻ ധാരണ

കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ പത്ത് വയസുകാരനായിരുന്നു അന്ന് രോഗം ബാധിച്ചത്. കടുത്ത പനി, ചർദ്ദി, തലവേദന തുടങ്ങിയവയാണ് ജപ്പാൻ ജ്വരത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങൾ, കീടങ്ങൾ, ദേശാടന പക്ഷികൾ എന്നിവയില്‍ നിന്ന് കൊതുകൾ വഴിയാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ജപ്പാൻ ജ്വരം പകരാനുള്ള സാധ്യതയില്ലെന്നും വിദഗദ്ധർ അറിയിച്ചു. 1871 ല്‍ ജപ്പാനിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് .അതിനാലാണ് ജപ്പാന്‍ ജ്വരമെന്ന പേര് വരാന്‍ കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.. 

Oommen Chandy | Asianet News Live

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിളക്കമുള്ള ചർമ്മമാണോ ആ​ഗ്രഹിക്കുന്നത് ? എങ്കിൽ ഇതാ അഞ്ച് സിമ്പിൾ ടിപ്സ്
ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കാറുണ്ടോ? ഈ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം