Jeera Water For Weight Loss : അമിതവണ്ണം കുറയ്ക്കാൻ ജീരക വെള്ളം സഹായിക്കുമോ?

Published : Jul 30, 2022, 06:58 PM ISTUpdated : Jul 30, 2022, 07:30 PM IST
Jeera Water For Weight Loss : അമിതവണ്ണം കുറയ്ക്കാൻ ജീരക വെള്ളം സഹായിക്കുമോ?

Synopsis

പലതരം ആന്റി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ജീരകം  വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. 

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നതിന് വ്യായാമം ചെയ്തും ഡയറ്റും നോക്കുന്നവരാണ് നമ്മളിൽ പലരും. ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കിയും, ഭക്ഷണ ക്രമത്തിൽ നിയന്ത്രണങ്ങൾ വരുത്തിയും, വ്യായാമങ്ങൾ പലതും മാറി മാറി ചെയ്തും അങ്ങനെയങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ. തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും മികച്ചതാണ് ജീരകം.

പലതരം ആന്റി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ജീരകം ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവർത്തനങ്ങളെ നേരിടാൻ ഇത് വളരെയധികം സഹായിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും സഹായിക്കുന്നു. 

വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. വാസ്തവത്തിൽ, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

വായ്പ്പുണ്ണ് ഇടയ്ക്കിടെ വരാറുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

ഒരു ടീസ്പൂൺ ജീരകത്തിൽ ഏകദേശം 20 മുതൽ 21 ഗ്രാം അതിൽ വെറും 8 കലോറി മാത്രമാണുള്ളത്. അതിനാൽ, ജീരക വെള്ളം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ അധിക കലോറികൾ ചേർക്കുന്നില്ല. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് എന്നിവ കൊഴുപ്പ് ഇല്ലാതാക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നു.  ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ശരീര വ്യവസ്ഥയിൽ നിന്ന് വിഷ ഘടകങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. 

സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായ ജീരകം നമ്മുടെ നിത്യജീവിതത്തിൽ നാം കഴിക്കുന്ന കറിക്കൂട്ടുകൾക്കും ഭക്ഷണ വിഭവങ്ങൾക്കും കൂടുതൽ രുചി പകരുന്ന ഒന്നാണ്. ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളും എണ്ണിയാൽ ഒടുങ്ങാത്തവയുമാണ്.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാല് നട്സുകൾ

ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.

ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ ജീരകവെള്ളം കുടി സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്