
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ചില പാനീയങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരക വെള്ളവും ഉലുവ വെള്ളവും കഴിക്കുന്നവരുണ്ട്. എന്നാൽ ഇതിൽ ഏതാണ് ഏറ്റവും നല്ലത്?.ദിവസവും ജീരക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ജീരക വെള്ളം വയറു വീർക്കുന്നത് കുറയ്ക്കുന്നു.
ജീരക വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായകമാണെന്ന് തെളിയിച്ചിട്ടുണ്ട്. ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നു. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പവും കുറയുന്നു. വയറിളക്കം, ദഹന സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ അകറ്റാൻ ദിവസവും രാവിലെ വെറുംവയറ്റിൽ ജീരകവെള്ളം ചെറുനാരങ്ങയോടൊപ്പം കുടിയ്ക്കാം.
വിശപ്പ് നിയന്ത്രിക്കുന്നിന് ഉലുവ വെള്ളം മികച്ചതാണ്. നാരുകളാൽ സമ്പന്നമായ ഉലുവ വെള്ളം മലബന്ധം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾ അകറ്റാൻ ഉത്തമമാണ്. ഉലുവയിൽ ഫ്‌ളെവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഗുണം ചെയ്യും.
ജീരക വെള്ളമായാലും ഉലുവ വെള്ളമായാലും, ഇവ രണ്ടും ശരീരത്തെ ആരോഗ്യകരമാക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ജീരക വെള്ളം ദഹനത്തിനും നല്ലതാണ്. അതേസമയം ഉലുവ വെള്ളം വിശപ്പിനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളം സഹായിച്ചേക്കാം.
ജീരക വെള്ളമായാലും ഉലുവ വെള്ളമായാലും വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam