മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയുണ്ടോ; ഇതാ ഒരു പരിഹാരം...

By Web TeamFirst Published Jun 9, 2019, 10:18 AM IST
Highlights

തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് മാനസിക സമ്മർദ്ദം അല്ലെങ്കില്‍ മാനസിക പിരിമുറുക്കം (Stress). അതുപോലെ തന്നെ ഉത്കണ്ഠ, Attention-Deficit/Hyperactivity Disorder (ADHD)തുടങ്ങിയവയും ഇന്ന് പലരെയും വേട്ടയാടുന്നു. 
 

തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് മാനസിക സമ്മർദ്ദം അല്ലെങ്കില്‍ മാനസിക പിരിമുറുക്കം (Stress). അതുപോലെ തന്നെ ഉത്കണ്ഠ, Attention-Deficit/Hyperactivity Disorder (ADHD)തുടങ്ങിയവയും ഇന്ന് പലരെയും വേട്ടയാടുന്നു. ഇത്തരം മാനസിക സമ്മര്‍ദ്ദം അധികമാകുന്നത് നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം.

മാനസിക സമ്മർദ്ദം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  മാനസിക സമ്മർദ്ദത്തെ തുടർന്ന് ഏകാഗ്രത നഷ്ടമാകുക,  പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം ചിലപ്പോള്‍ വിഷാദരോ​ഗമായി വരെ  മാറാം. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ കൈയില്‍ ഇടുന്ന ഒരു വള( bracelets)യ്ക്ക്  കഴിയുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം. 

മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സമയത്ത് ഇളകുന്ന അല്ലെങ്കില്‍ എന്തെങ്കിലും തൂങ്ങികിടക്കുന്നതുമായ bracelets ( fidget jewellery ) കൈയില്‍ ധരിച്ചാല്‍ മനസിന് ആശ്വാസം ലഭിക്കുകയും മനസ്സ് അതിലേക്ക് പോവുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. അതുവഴി മാനസിക പുരിമുറുക്കം കുറയുമത്രേ. ഭംഗയുളള ഈ വളകള്‍ കണ്ണിന് മാത്രമല്ല മനസ്സിനും കുളിര്‍മ നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു. 2019 മാര്‍ച്ചില്‍ New York Timesല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. 

യുഎസിലെ Alexandra Connell എന്ന 31 വയസ്സുകാരിയുടെ മനസ്സിലാണ് ഈ ഐഡിയ ആദ്യം ഉണ്ടായത്. ചെറിയ തോതില്‍ ഉത്കണ്ഠ ഉണ്ടായിരുന്ന അല്‍ക്സാട്രാ zipped fidget bracelet വാങ്ങി ധരിച്ചപ്പോള്‍ വളയുടെ ഭംഗിയും  അതില്‍ തൂങ്ങികിടക്കുന്നതില്‍ ശ്രദ്ധയും പോയപ്പോള്‍ മാനസിക പിരിമുറുക്കം കുറയുകയും മനസ്സിന് സന്തോഷം ഉണ്ടാവുകയും ചെയ്തുവത്രേ. ഉത്കണ്ഠ, Attention-Deficit/Hyperactivity Disorder (ADHD) തുടങ്ങിയ  പ്രശ്നങ്ങള്‍  ഉളളവര്‍ക്ക് ഇത് ഉപയോഗപ്പെടുമെന്നും അവര്‍ പറയുന്നു.

ഇളകുന്ന/ തൂങ്ങികിടകുന്ന എന്ത് ഉപകരണവും ADHD രോഗം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് മുംബൈയിലെ മനോരോഗ വിദഗ്‌ദ്ധനായ ഡോ. അല്‍പ്സ് പഞ്ചല്‍ പറയുന്നു. മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഈ വളകള്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ സഹായിക്കും. 

click me!