ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജേണൽ ഓഫ് കൈറോപ്രാക്റ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.  fibre foods to manage diabetes

പ്രമേഹമുള്ളവർ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ നിർബമന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണം. ദൈനംദിന ഭക്ഷണത്തിൽ ശരിയായ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകില്ല. പകരം, ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ രണ്ട് പ്രധാന തരം നാരുകളാണുള്ളത്.

ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജേണൽ ഓഫ് കൈറോപ്രാക്റ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. പ്രമേഹമുള്ളവർ പ്രതിദിനം 22–35 ഗ്രാം ഫൈബർ കഴിക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. സ്ഥിരമായ ഫൈബർ ഉപഭോഗം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും മികച്ച ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവർക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ...

ഒന്ന്

അവക്കാഡോകളിൽ നാരുകളും ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഏകദേശം 100 ഗ്രാം അവക്കാഡോയിൽ ഏകദേശം 6.7 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഈ കൊഴുപ്പുകൾ സഹായിക്കുന്നു. വളരെ കുറഞ്ഞ പഞ്ചസാരയുടെ അളവ് ഉള്ളതിനാൽ പ്രമേഹം നിയന്ത്രിക്കുന്ന ആളുകൾക്ക് അവക്കാഡോ മികച്ചൊരു പഴമാണ്.

രണ്ട്

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങളിൽ പഞ്ചസാര കുറവാണ്. പക്ഷേ നാരുകളും ആന്റിഓക്‌സിഡന്റുകളും കൂടുതലാണ്.100 ഗ്രാം റാസ്ബെറിയിൽ ഏകദേശം 6.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അവയുടെ നാരുകളുടെ അളവ് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു.

മൂന്ന്

ഒരു ഇടത്തരം വലിപ്പമുള്ള പിയറിൽ നിന്ന് ഏകദേശം 6 ഗ്രാം നാരുകൾ ലഭിക്കും. പ്രത്യേകിച്ച് തൊലിയോടൊപ്പം കഴിക്കുമ്പോൾ. പിയേഴ്സ് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന പഴമാണ്.

നാല്

ഒരു കപ്പ് ബ്രൊക്കോളിയിൽ ഏകദേശം 2.2 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ദഹനത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ഇത് സഹായിക്കുന്നു.

അഞ്ച്

ഒരു കപ്പ് വേവിച്ച ​ഗ്രീൻ പീസിൽ ഏകദേശം 8.8 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ സാവധാനത്തിൽ ദഹിക്കുന്നു. ഇത് ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത് തടയാൻ സഹായിക്കുന്നു.

ആറ്

ബാർലിയിലും ഓട്‌സിലും ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഒരു കപ്പ് വേവിച്ച ബാർലി ഏകദേശം 6 ഗ്രാം നാരുകൾ നൽകുന്നു. അര കപ്പ് ഓട്‌സിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു.