കൊവിഡ് 19; രോഗം ഭേദമായവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ; ഡോക്ടർ പറയുന്നു

By Web TeamFirst Published Sep 29, 2020, 7:58 PM IST
Highlights

' ഈ വൈറസിൽ നിന്ന് കരകയറിയ രോഗികൾ ശ്രദ്ധാലുവായിരിക്കുകയും എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൊവിഡ് ഭേദമായവർ പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കണം...' -  ഗുരുഗ്രാമിലെ പരാസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം ഡോ. പി പി വെങ്കട കൃഷ്ണൻ പറയുന്നു. 

കൊവിഡ് ഭേദമായാല്‍ വീണ്ടും രോഗം വരില്ലെന്ന് ഉറപ്പ് പറയാന്‍ ആകില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കൊവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നു.

കൊവിഡ് വന്ന് ഭേദമായവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പിന്നെയും തുടരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊവിഡ് ഭേദമായി കഴിഞ്ഞാലും ശ്രദ്ധയോടെ വേണം മുന്നോട്ട് പോകേണ്ടതെന്ന് വിദ​ഗ്ധർ പറയുന്നു.

' ഈ വൈറസിൽ നിന്ന് കരകയറിയ രോഗികൾ ശ്രദ്ധാലുവായിരിക്കുകയും എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൊവിഡ് ഭേദമായവർ പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കണം...' -  ഗുരുഗ്രാമിലെ പരാസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം, ഡോ. പി പി വെങ്കട കൃഷ്ണൻ പറയുന്നു. 

 

 

'കൊവിഡ് പിടിപ്പെട്ടവർ വീണ്ടും ഈ വെെറസ് പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. കൊവിഡ് ഭേദമായവരിൽ തന്നെ വീണ്ടും കൊവി‍ഡ് ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവ എത്രത്തോളം ശരിയാണെന്ന് പറയാൻ പ്രയാസമാണ്...'-  ഡോ. പി വെങ്കട കൃഷ്ണൻ പറഞ്ഞു.

' കൊവിഡ് വീണ്ടും ബാധിച്ചാൽ ശ്വാസകോശത്തിന് തകരാറിലാക്കാം. മുൻകരുതലുകൾ എടുക്കുക എന്നതാണ് പ്രധാന മാർ​ഗം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നത് നിർബന്ധമാണ്. ഇടയ്ക്കിടെ കെെകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക...' - അദ്ദേഹം പറയുന്നു.

 

 

ഡയറ്റ് ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാന്യങ്ങൾ, പലതരം പച്ചക്കറികൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ‌ മാത്രം കഴിക്കാൻ ശ്രമിക്കുക. ദിവസവും കുറച്ച് സമയം വെയിൽ കൊള്ളാൻ ശ്രമിക്കുക. കരിക്കിൻ വെള്ളം, ഹെർബൽ ടീ, നാരങ്ങ വെള്ളം, ചൂട് സൂപ്പുകൾ തുടങ്ങിയവ കുടിക്കുക. 

കൊവിഡ് ഭേദമായവർ ഭക്ഷണത്തിലും വിശ്രമത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ, ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ, ധാരാളം ദ്രാവകങ്ങൾ, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും ഡോ. പി വെങ്കട കൃഷ്ണൻ പറഞ്ഞു. 

ഭീഷണിയായി ചൈനയില്‍ നിന്നും അടുത്ത വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആര്‍

click me!