'കൊവിഡ് രോഗികളെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു ഘടകം...'

By Web TeamFirst Published Sep 29, 2020, 7:48 PM IST
Highlights

കൊവിഡ് 19, നമുക്കറിയാം ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. അതിനാല്‍ തന്നെ ശ്വസന പ്രക്രിയയില്‍ കാര്യമായി ആവശ്യമായി വരുന്ന 'ഓക്‌സിജന്‍' കുറയുന്നത് രോഗികളുടെ അവസ്ഥ മോശമാക്കുന്നു. എന്നാല്‍ കാര്യമായ അളവില്‍ വൈറ്റമിന്‍-ഡി ഉള്ള ഒരു രോഗിക്ക് ഈ പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്

കൊവിഡ് 19ന്റെ വരവോടുകൂടി ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ഒന്നായിരുന്നു രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം. 

ഇതിന് സഹായിക്കുന്ന വൈറ്റമിന്‍-സി, വൈറ്റമിന്‍- ഡി എന്നിവയടങ്ങിയ ഭക്ഷണം, സപ്ലിമെന്റ്‌സ് എന്നിവയെ കുറിച്ചും ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുകേട്ടിരുന്നു. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. 

വൈറ്റമിന്‍-ഡി കൊവിഡ് രോഗികളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാനും അതുവഴി അവരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനും സഹായിക്കുന്നൊരു ഘടകാണ് എന്നതാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍. 'പ്ലസ് വണ്‍' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

കൊവിഡ് 19, നമുക്കറിയാം ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. അതിനാല്‍ തന്നെ ശ്വസന പ്രക്രിയയില്‍ കാര്യമായി ആവശ്യമായി വരുന്ന 'ഓക്‌സിജന്‍' കുറയുന്നത് രോഗികളുടെ അവസ്ഥ മോശമാക്കുന്നു. എന്നാല്‍ കാര്യമായ അളവില്‍ വൈറ്റമിന്‍-ഡി ഉള്ള ഒരു രോഗിക്ക് ഈ പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കാരണം അവരില്‍ വീണ്ടും ആവശ്യമായി വരുന്ന ഓക്‌സിജന്റെ അളവ് താരതമ്യേന കുറവായിരിക്കും. ഇതുമൂലം ചികിത്സയോട് എളുപ്പത്തില്‍ സഹകരിക്കാന്‍ ശരീരത്തിന് കഴിയുമത്രേ. 

പഠനത്തിനായി പരിഗണിച്ച ആകെ രോഗികളില്‍ 32 ശതമാനം പേരിലും വൈറ്റമിന്‍- ഡി കാര്യമായ അളവില്‍ ഉണ്ടായിരുന്നതായും ഇവരെ രോഗം സാരമായി ബാധിച്ചില്ലെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം നാല്‍ത് വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഒരു വിഭാഗത്തിന് വൈറ്റമിന്‍-ഡി സഹായകമാകാതെ പോയതായും പഠനം കണ്ടെത്തി. ഇവരില്‍ മറ്റേതെങ്കിലും ഘടകം ശക്തമായ രീതിയില്‍ രോഗത്തിന് ആക്കം വര്‍ധിപ്പിച്ചിരിക്കാം എന്നാണ് അനുമാനം. 

എന്തായാലും കൊവിഡ് 19 ചെറുക്കുന്നതിന്റെ ഭാഗമായോ, രോഗം സ്ഥിരീകരിച്ചവരില്‍ തന്നെ രോഗശമനത്തിനായോ എല്ലാം വൈറ്റമിന്‍-ഡി ഉപയോഗിക്കാമെന്ന നിഗമനത്തിലാണ് പഠനം നടത്തിയ ഗവേഷകര്‍ എത്തിയിരിക്കുന്നത്. 

Also Read:- ഭീഷണിയായി ചൈനയില്‍ നിന്നും അടുത്ത വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആര്‍...

click me!