പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ഡ‍യറ്റ് പിന്തുടർന്നാൽ ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാം; പഠനം പറയുന്നത്

Web Desk   | Asianet News
Published : Sep 20, 2020, 06:41 PM ISTUpdated : Sep 20, 2020, 06:44 PM IST
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ഡ‍യറ്റ് പിന്തുടർന്നാൽ ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാം; പഠനം പറയുന്നത്

Synopsis

'കീറ്റോ ഡയറ്റ്' അമിതവണ്ണമുള്ള പുരുഷന്മാരിൽ ബീജങ്ങളുടെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനത്തിൽ തെളിഞ്ഞുവെന്ന് ​ഗവേഷകർ പറയുന്നു. 

ശരീരഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന ഡയറ്റാണ് 'കീറ്റോജെനിക് ഡയറ്റ്' അഥവാ 'കീറ്റോ ഡയറ്റ്' (KETO DIET). കീറ്റോ ഡയറ്റ് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു.

ഈ ഡയറ്റ് പിന്തുടരുന്നത് ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. 2020 ലെ യൂറോപ്യൻ, ഇന്റർനാഷണൽ ഒബിസിറ്റി കോൺഗ്രസിൽ  ബ്രസീലിലെ 'സാവോ പോളോ സര്‍വകലാശാല' യിലെ ​ഗവേഷകർ അവതരിപ്പിച്ച ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.

കാർബ് കീറ്റോ ഡയറ്റ് പ്രത്യുൽപാദന ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നതിന് തെളിവുകളുണ്ടെന്ന് ​ഗവേഷകർ പറയുന്നു. കീറ്റോ ഡയറ്റ് പിന്തുടർന്നവരിൽ ഭാരം കുറയുക മാത്രമല്ല, ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിക്കുന്നതും കാണാനായെന്ന് പഠനത്തിൽ പറയുന്നു. 

അന്നജത്തിന്റെ (Carbohydrates) അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റിൽ വരുന്നത്. കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്ന കൊഴുപ്പ് (Fat) ആരോഗ്യകരമായ കൊഴുപ്പ് മാത്രമാണ്. നെയ്യ്, പാൽക്കട്ടി, അവക്കാഡോ, വെളിച്ചെണ്ണ ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവയാണ്.

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള അ‍ഞ്ച് വഴികൾ

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍