ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള അ‍ഞ്ച് വഴികൾ

First Published 13, Aug 2020, 7:31 PM

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ലോകത്താകമാനമുള്ള ദമ്പതികള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന് അകന്നതും വ്യായാമക്കുറവും വന്ധ്യതക്കിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്​. തിരക്കും മാനസികസമ്മർദ്ദവും പുകവലിയും മദ്യപാനവുമെല്ലാം ജീവിതശൈലിയുടെ ഭാഗമായതും വന്ധ്യതാ നിരക്ക്​ കുത്തനെ ഉയർത്തുന്നതിൽ പ്രധാന പങ്ക്​ വഹിക്കുന്നതായി പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ശരീരഭാരം കുറയ്ക്കാം: അമിതവണ്ണമുള്ളവർക്ക് ബീജങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അമിതവണ്ണമുള്ളവരും ഉദാസീനമായ ജീവിതശൈലിയുള്ളവരുമായ 45 പുരുഷന്മാരെ 16 ആഴ്ചത്തെ എയ്‌റോബിക് വ്യായാമത്തിന് വിധേയമാക്കി. പഠനത്തിൽ പങ്കെടുത്തവർക്ക് ബീജങ്ങളുടെ എണ്ണവും വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു. അമിതവണ്ണമുള്ളവർ ദിവസവും 15 മിനിറ്റെങ്കിൽ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുകയും ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

പുകവലി ഒഴിവാക്കാം: പുകവലി ശ്വാസകോശത്തിന് മാത്രമല്ല, നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിനും ഹാനികരമാണ്. 6,000 പുരുഷന്മാരിൽ നടത്തിയ 20 പഠനങ്ങൾ അവലോകനം ചെയ്ത 2016 ലെ മെറ്റാ അനാലിസിസിൽ, പുകവലി ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതായി കണ്ടെത്തി. പുകയില ഉപയോഗം ശുക്ലത്തിന്റെ എണ്ണം കുറയ്ക്കുന്നതിന് കാരണമാകുമെന്ന്  കണ്ടെത്തിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ: ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണ‌ങ്ങൾ കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തും. കരോട്ടിൻ,  ക്രിപ്റ്റോക്സാന്തിൻ (Cryptoxanthin), ലുട്ടെനിൻ, വിറ്റാമിൻ സി എന്നിവയാണ് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ.

മദ്യപാനം ഒഴിവാക്കാം: മദ്യം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവും ശുക്ലത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞുണ്ട്. ഇത് കുറഞ്ഞ ബലഹീനതയ്ക്ക് കാരണമാകും.

മരുന്നുകളുടെ ഉപയോഗം: ചില മരുന്നുകളുടെ ഉപയോഗം ബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാകും. മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ലൈംഗികശേഷിയെ സാരമായി ബാധിക്കാമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്

loader