Kidney Health : വൃക്കരോഗങ്ങളില്‍ നിന്ന് എങ്ങനെ രക്ഷ നേടാം? ചെയ്യേണ്ട കാര്യങ്ങള്‍

Web Desk   | others
Published : Feb 25, 2022, 08:24 PM IST
Kidney Health : വൃക്കരോഗങ്ങളില്‍ നിന്ന് എങ്ങനെ രക്ഷ നേടാം? ചെയ്യേണ്ട കാര്യങ്ങള്‍

Synopsis

പല വിധത്തിലുള്ള ലൈഫ്‌സ്റ്റൈല്‍ പാളിച്ചകള്‍ ( ജീവിതരീതികളിലെ അപാകതകള്‍ ) നമ്മുടെ കരള്‍, വൃക്കകള്‍ പോലുള്ള പ്രധാനപ്പെട്ട അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെയും നമുക്ക് ഇത്തരം രോഗങ്ങളെല്ലാം വരാം. ആ സാധ്യതയെ മാറ്റിനിര്‍ത്തിയാല്‍ എത്തരത്തിലെല്ലാം നമുക്ക് രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധിക്കും!

ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം ( Body Parts ) . ഓരോ അവയവവും ചെയ്യുന്ന ധര്‍മ്മങ്ങള്‍ വ്യത്യസ്തവും ( Organ Functions ) മറ്റൊന്നിന് പകരമായി ചെയ്യാന്‍ സാധിക്കാത്തതുമാണ്. എന്നാല്‍ ചില അവയവങ്ങള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് അല്‍പം കൂടി പ്രാധാന്യമുണ്ടാകാറുണ്ട്. 

ഹൃദയം, തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിങ്ങനെയുള്ള അവയവങ്ങളെല്ലാം തന്നെ നമ്മള്‍ കുറെക്കൂടി ശ്രദ്ധയോടെ സൂക്ഷിക്കേണ്ട അവയവങ്ങളാണ്. ഇതില്‍ ഹൃദയത്തിനും തലച്ചോറിനുമുള്ള സ്ഥാനം വളരെ മുകളിലാണെന്നതും നമുക്കെല്ലാം അറിയാം. 

പല വിധത്തിലുള്ള ലൈഫ്‌സ്റ്റൈല്‍ പാളിച്ചകള്‍ ( ജീവിതരീതികളിലെ അപാകതകള്‍ ) നമ്മുടെ കരള്‍, വൃക്കകള്‍ പോലുള്ള പ്രധാനപ്പെട്ട അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെയും നമുക്ക് ഇത്തരം രോഗങ്ങളെല്ലാം വരാം. ആ സാധ്യതയെ മാറ്റിനിര്‍ത്തിയാല്‍ എത്തരത്തിലെല്ലാം നമുക്ക് രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധിക്കും! 

വൃക്കകളെ സംരക്ഷിച്ചുനിര്‍ത്താന്‍ ഈ രീതിയില്‍ സഹായകമായ ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. ഓരോ വര്‍ഷവും രണ്ട് ലക്ഷം പേരെങ്കിലും വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂലം ഇന്ത്യയില്‍ മരണമടയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ വൃക്കകളെ പരിപാലിക്കുന്നതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസിലാക്കാമല്ലോ. ആകെ എട്ട് ടിപ്‌സ് ആണ് ഇതിന് വേണ്ടി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ എപ്പോഴും കരുതലെടുക്കുക. ധാരാളം വെള്ളം കുടിക്കുക.

ചൂടുള്ള കാലാവസ്ഥയിലും നന്നായി ശാരീരികാധ്വാനം വരുന്ന സന്ദര്‍ഭങ്ങളിലുമെല്ലാം വെള്ളം നല്ലതുപോലെ കുടിക്കുക. 

രണ്ട്...

ആരോഗ്യകരമായ ഡയറ്റ് പാലിക്കുക. ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയെല്ലാം ഭക്ഷണത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴിക്കുക. ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണം കുറയ്ക്കുക. 

മൂന്ന്...

രക്തസമ്മര്‍ദ്ദം അഥവാ, ബിപി എപ്പോഴും 'നോര്‍മല്‍' ആണെന്ന് ഉറപ്പുവരുത്തുക. ബിപി ഉയരുന്നത് ഹൃദയത്തിനും വൃക്കകള്‍ക്കുമെല്ലാം അപകടമാണ്. ബിപി ഉള്ളവരാണെങ്കില്‍ അതിന് കൃത്യമായ ചികിത്സയും ചെയ്യുക.

നാല്...

പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് നിര്‍ബന്ധമായും ഉപേക്ഷിക്കുക. പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ നേരിയതായി വരികയും തന്മൂലം രക്തയോട്ടം കുറയുകയും ചെയ്യാം. ഇത് വൃക്കകളിലേക്ക് രക്തമെ്തിക്കുന്നതും കുറയ്ക്കുന്നു. 

അഞ്ച്...

പ്രോട്ടീന്‍ അധികമായി ലഭിക്കാന്‍ സപ്ലിമെന്റുകളെടുക്കുന്നവരുണ്ട്. പ്രത്യേകിച്ച് ബോഡി ബില്‍ഡിംഗിലും മറ്റും താല്‍പര്യമുള്ളവര്‍. പക്ഷേ പ്രോട്ടീന്‍ ലഭിക്കാനുള്ള സപ്ലിമെന്റുകള്‍ കഴിക്കുന്നത് വൃക്കകള്‍ക്ക് അത്ര നല്ലതല്ല.

വൃക്കകള്‍ക്ക് ഇത് അമിതഭാരം നല്‍കും. ഇനി, സപ്ലിമെന്റുകള്‍ കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതിന് മുമ്പായി ഒരു ഡോക്ടറെ കണ്ട് നിര്‍ദേശം ആരായുക. 

ആറ്...

പതിവായി വ്യായാമം ചെയ്യുക. ദിവസത്തില്‍ മുപ്പത് മിനുറ്റ് നേരമെങ്കിലും ഇതിനായി മാറ്റിവയ്ക്കണം. നടത്തം, സൈക്ലിംഗ്, നീന്തല്‍ പോലുള്ള കാര്യങ്ങളായാലും മതി. 

ഏഴ്...

എന്തിനും ഏതിനും പുറത്തുനിന്ന് മരുന്ന് വാങ്ങി കഴിക്കുന്ന ശീലമുള്ളവരുണ്ട്. പ്രധാനമായും പെയിന്‍ കില്ലറുകള്‍. ഈ ശീലം ക്രമേണ വൃക്കകളെ പ്രതിസന്ധിയിലാക്കും. ഗുളികകള്‍ കഴിക്കും മുമ്പ് നിര്‍ബന്ധമായും ഡോക്ടറെ കാണുക. അവരുടെ നിര്‍ദേശപ്രകാരം മാത്രം ഗുളിക കഴിക്കുക. 

എട്ട്...

പ്രമേഹമുള്ളവരിലും ക്രമേണ വൃക്കരോഗങ്ങളെത്താറുണ്ട്. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ വച്ചുപുലര്‍ത്തുക. വൃക്കകളെ മാത്രമല്ല കണ്ണുകളെയും നാഡികളെയും ഹൃദയത്തെയുമെല്ലാം പ്രമേഹം പ്രതികൂലമായി ബാധിക്കാം. ഷുഗര്‍ നിയന്ത്രിച്ചുതന്നെ മുന്നോട്ടുപോവുകയെന്നതാണ് ഇതിന് ഏക പരിഹാരം. 

Also Read:- വൃക്കകളുടെ ആരോ​ഗ്യത്തിന് ഈ ഡയറ്റ് മികച്ചത്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ