ഒന്ന് ഉറങ്ങി എണീറ്റപ്പോൾ യുവതിയ്ക്ക് നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മകള്‍

Web Desk   | Asianet News
Published : Feb 25, 2022, 01:59 PM ISTUpdated : Feb 25, 2022, 03:47 PM IST
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ യുവതിയ്ക്ക് നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മകള്‍

Synopsis

ലോക എന്‍സെഫലൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് സ്റ്റെഫ്‌സ് പാക്ക്ഡ് ലഞ്ച് എന്ന ടിവി ഷോയില്‍ വച്ചാണ് ക്ലെയര്‍ അക്കാലത്ത് താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു ഉറക്കം കഴിഞ്ഞപ്പോൾ ഓർമ്മകളെല്ലാം നഷ്ടമാകുന്ന അവസ്ഥ ഉണ്ടായാലോ. 20 വർഷത്തെ ഓർമകളാണ് യുകെയിലെ എസെക്സ് സ്വദേശിയായ യുവതിക്ക് നഷ്ടമായത്. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാൻ കിടന്നതായിരുന്നു ക്ലെയർ മഫെറ്റ്-റീസ് എന്ന 43കാരി. എന്നാൽ ഉറങ്ങി എണീറ്റപ്പോൾ വിലപിടിപ്പുള്ള പല ഓർമ്മകളും യുവതിയ്ക്ക് നഷ്ടമായി.  

യുകെയിലെ എസെക്സിൽ താമസിക്കുന്ന ക്ലെയറിന് രണ്ടാഴ്ചയോളം ജലദോഷം ഉണ്ടായിരുന്നു. ഇളയ മകൻ മാക്സിൽ നിന്നാണ് അവൾക്ക് ജലദോഷം പിടിപെട്ടത്. തുടർന്ന് നില വഷളാവുകയായിരുന്നുവെന്ന് ഭർത്താവ് സ്കോട്ട് പറഞ്ഞു.  'ഫാദേഴ്‌സ് ഡേയുടെ തലേദിവസം രാത്രി അവൾ ഉറങ്ങാൻ പോയി. രാവിലെ ഞാൻ വിളിച്ചപ്പോൾ അവൾ എഴുന്നേറ്റില്ല...'-  സ്കോട്ട് കൂട്ടിച്ചേർത്തു. 

ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. കൂടുതൽ പരിശോധനകളിൽ ക്ലെയറിന് എൻസെഫലൈറ്റിസ് ആണെന്ന് കണ്ടെത്തുകയായിരുന്നു. 16 ദിവസത്തേക്ക് കോമയിലേക്ക് പോകുകയും ചെയ്തു. മസ്തിഷ്കത്തിന് സംഭവിക്കുന്ന വീക്കം ആണ് എൻസെഫലൈറ്റിസ്. വൈറൽ അണുബാധ മൂലമാണ് ഇതു സംഭവിക്കുന്നത്. മിക്ക കേസുകളിലും, ഇത് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്നു.

ലോക എൻസെഫലൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് സ്റ്റെഫ്‌സ് പാക്ക്ഡ് ലഞ്ച് എന്ന ടിവി ഷോയിൽ വച്ചാണ് ക്ലെയർ അക്കാലത്ത് താൻ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ഓർമ്മക്കുറവ് ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറക്കാൻ കാരണമായി എന്ന് ക്ലെയർ ദി സണ്ണിനോട് പറഞ്ഞു. പ്രസവം, കുട്ടികളുടെ ജന്മദിനം, സ്കൂളിലെ ആദ്യ ദിനങ്ങൾ, അവരുടെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ അതൊന്നും ഓർമ്മയില്ലെന്നും ക്ലെയർ പറഞ്ഞു.

 

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം