വൃക്കരോഗികൾ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ

By Web TeamFirst Published Apr 19, 2020, 3:03 PM IST
Highlights

ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് രക്തത്തിലെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. വൃക്കരോഗമുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

വൃക്കരോ​ഗികളുടെ എണ്ണം ഓരോ ദിവസവും കൂടി  വരികയാണ്. വൃക്കരോ​ഗമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സാധിക്കുമെങ്കിൽ കിഡ്നി ഫ്രണ്ട്‌ലി ഡയറ്റ് പിന്തുടരുന്നത് കൂടുതൽ ​ഗുണം ചെയ്യും.മദ്യപാനം, ഹൃദ്രോഗം, ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്നിവ വൃക്കരോ​ഗം ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് രക്തത്തിലെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. വൃക്കരോഗമുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.  ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവയ്ക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് 50 ശതമാനത്തോളം കുറയ്ക്കും. വേവിക്കുന്നതിന് നാലു മണിക്കൂർ മുൻപെ വെള്ളത്തിലിട്ടു വച്ചിരുന്നാലും പൊട്ടാസ്യത്തിന്റെ അളവ് കുറയും. എങ്കിലും പൊട്ടാസ്യം പൂർണമായി നീക്കം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് വൃക്കരോഗികൾ ഇതൊഴിവാക്കുന്നതാകും ഗുണകരം. ഒരു ഉരുളക്കിഴങ്ങിൽ (156 ഗ്രാം) ഏതാണ്ട് 610 മില്ലിഗ്രാം ഉം ഒരു മധുരക്കിഴങ്ങിൽ (114 ഗ്രാം) 541 മില്ലിഗ്രാമും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

രണ്ട്...

പോഷകങ്ങളടങ്ങിയ അവോക്കാഡോ ആന്റി ഓക്സിഡന്റുകളും ഫാറ്റും ഫൈബറും അടങ്ങിയതാണ്. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ഇതിൽ പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് (150 ഗ്രാം) വെണ്ണപ്പഴത്തിൽ 727 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്. ഒരു വാഴപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടിയാണിത്.

വൃക്കരോഗികളുടെ എണ്ണം; ഇന്ത്യ മുന്നിൽ, അറിയാം ഈ ലക്ഷണങ്ങൾ...

മൂന്ന്...

വൃക്കരോ​ഗികൾ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഗോതമ്പ് ബ്രഡ്. കാരണം ഫോസ്ഫറസും പൊട്ടാസ്യവും ഇതിലുണ്ട് എന്നതുതന്നെ. 30 ഗ്രാം ബ്രഡിൽ 57 മി.ഗ്രാം ഫോസ്ഫറസും 69 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. എന്നാൽ വൈറ്റ് ബ്രഡിൽ ഇത് 28 മി.ഗ്രാം മാത്രമേ ഉള്ളൂ. ബ്രഡിൽ അത് വെളുത്തതോ തവിട്ടോ ആയാലും ഇവയിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.

വൃക്കയിലെ കല്ല്​ അലിഞ്ഞുപോകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ......

നാല്...

പാലുൽപ്പന്നങ്ങളിൽ  ജീവകങ്ങളും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീൻ ഇവയും ധാരാളമായുണ്ട്. ഒരു കപ്പ് പാലിൽ 222 മി.ഗ്രാം ഫോസ്ഫറസും 349 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. സാധാരണ എല്ലുകൾക്ക് ശക്തി നൽകുന്ന പാൽ, വൃക്കരോഗികളിലാകട്ടെ ദോഷകരമാകും. വൃക്ക തകരാറിലാകുമ്പോൾ ഫോസ്ഫറസിന്റെ അളവ് കൂടിയാൽ ഇത് രക്തത്തിൽ അടിഞ്ഞുകൂടും. ഇത് എല്ലുകളുടെ കനം കുറപ്പിക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യും. 

അഞ്ച്...

ഇരുണ്ടനിറത്തിലുള്ള കോളകളിൽ കാലറിയും ഷുഗറും മാത്രമല്ല, ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. നിറം മാറാതിരിക്കാനും ദീർഘകാലം കേടുകൂടാതിരിക്കാനും രുചി കൂട്ടാനും പ്രോസസിങ്ങ് സമയത്ത് ഈ പാനീയങ്ങളിൽ ഭക്ഷണനിർമാതാക്കള്‍ ഫോസ്ഫറസ് ചേർക്കും. ഈ ചേർക്കുന്ന ഫോസ്ഫറസ് നമ്മുടെ ശരീരം ആഗിരണം ചെയ്യും. നാച്വറൽ ആയ ഫോസ്ഫറസിൽ നിന്നും വ്യത്യസ്തമായി ഇവ പ്രോട്ടീനുമായി ചേരുന്നില്ല. പകരം ഉപ്പിന്റെ രൂപത്തിൽ കാണപ്പെടുന്ന ഇവ കുടൽ ആഗിരണം ചെയ്യും. 200 ml കോളയിൽ 50 മുതല്‍ 100 വരെ മില്ലിഗ്രാം അഡിറ്റീവ് ഫോസ്ഫറസ് ഉണ്ട്. അതുകൊണ്ട് വൃക്കരോഗികൾ കോള ഒഴിവാക്കണമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്.

click me!