Couple Goal : 'പ്രണയത്തിലായാല്‍ ഇങ്ങനെ വേണം'; വീഡിയോയുമായി കിം ശര്‍മ്മയും ലിയാണ്ടര്‍ പേസും

Published : Apr 24, 2022, 03:05 PM IST
Couple Goal : 'പ്രണയത്തിലായാല്‍ ഇങ്ങനെ വേണം'; വീഡിയോയുമായി കിം ശര്‍മ്മയും ലിയാണ്ടര്‍ പേസും

Synopsis

സെലിബ്രിറ്റികളാണെങ്കില്‍ അവര്‍ തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം തന്നെ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുമുണ്ട്. മലൈക അറോറ- അര്‍ജുന്‍ കപൂര്‍, ദീപിക പദുകോണ്‍- രണ്‍വീര്‍ സിംഗ് തുടങ്ങി ഫിറ്റ്‌നസ് ഫ്രീക്കുകളായ മിലിന്ദ് സോമന്‍- അങ്കിത കൊന്‍വാര്‍ വരെ നിരവധി ജോഡികളാണ് ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിലെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ( Fitness Training ) പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ഇതിന് പ്രായ-ലിംഗഭേദങ്ങളൊന്നുമില്ല. സിനിമയില്‍ സജീവമല്ലാതിരിക്കുന്നവര്‍ പോലും ഫിറ്റ്‌നസ് പരിശീലനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. സമൂഹമാധ്യമങ്ങള്‍ ( Social Media )  നിരീക്ഷിക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാകും. 

സെലിബ്രിറ്റികളാണെങ്കില്‍ അവര്‍ തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം തന്നെ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുമുണ്ട്. മലൈക അറോറ- അര്‍ജുന്‍ കപൂര്‍, ദീപിക പദുകോണ്‍- രണ്‍വീര്‍ സിംഗ് തുടങ്ങി ഫിറ്റ്‌നസ് ഫ്രീക്കുകളായ മിലിന്ദ് സോമന്‍- അങ്കിത കൊന്‍വാര്‍ വരെ നിരവധി ജോഡികളാണ് ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിലെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറ്. 

ഇത്തരത്തില്‍ പങ്കാളിക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്നത് ശാരീരികമായും മാനസികമായും കൂടുതല്‍ ഫലമുണ്ടാക്കുമെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ആകെ ആരോഗ്യത്തെ കുറിച്ചുള്ള കരുതല്‍ രണ്ട് പേരിലും ഒരുപോലെയുണ്ടാകുമ്പോള്‍ അത് പരസ്പരമുള്ള പിന്തുണയാവുകയും അത് വ്യക്തിപരമായി ഗുണകരമായി വരികയും ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറ്. 

എന്തായാലും അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ബോളിവുഡ് നടി കിം ശര്‍മ്മയും പങ്കാളിയായ ടെന്നിസ് താരം ലിയാണ്ടര്‍ പേസും ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണിത്. കിം ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

 

ഇരുവരുടെയും പ്രണയം നേരത്തേ വലിയ തോതില്‍ ഗോസിപ്പുകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തന്നെ തങ്ങളുടെ പ്രണയബന്ധം പരസ്യമായി അംഗീകരിക്കുകയായിരുന്നു. പ്രണയവാര്‍ഷികത്തില്‍ പരസ്പരം ആശംസിച്ചുകൊണ്ട് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 

ഒരു കായികതാരമായതുകൊണ്ട് തന്നെ ലിയാണ്ടര്‍ പേസ് എല്ലായ്‌പോഴും ഫിറ്റ്‌നസ് കാര്യങ്ങളില്‍ കരുതല്‍ പുലര്‍ത്താറുണ്ട്. നാല്‍പത്തിയെട്ടാം വയസിലും യൗവനം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് ഇക്കാരണം കൊണ്ട് തന്നെയാണ്. സിനിമകളില്‍ സജീവമല്ലെങ്കില്‍ പോലും കിമ്മും ഫിറ്റ്‌നസ് വിഷയത്തില്‍ പിന്നിലല്ല. നാല്‍പത്തിരണ്ടുകാരിയായ കിം പതിവായി ജിം വര്‍ക്കൗട്ടും ഡയറ്റും പിന്തുടരുന്നയാളാണ്. 

ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള വര്‍ക്കൗട്ട് വീഡിയോ പങ്കുവയ്ക്കുമ്പോള്‍ അത് നിരവധി പേരെയാണ് സ്വാധീനിക്കുന്നത്. പങ്കാളിക്കൊപ്പം തന്നെ വര്‍ക്കൗട്ട് ചെയ്യുന്നത് എത്രമാത്രം സന്തോഷമുള്ളതും 'പോസിറ്റീവ്' ആയതുമായ സംഗതിയാണെന്ന് ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നു. 

ധാരാളം പേര്‍ ഇക്കാര്യം കമന്റ് ബോക്‌സില്‍ പങ്കുവച്ചിട്ടുമുണ്ട്. പ്രണയത്തിലായാല്‍ ഇങ്ങനെ വേണമെന്നും പരസ്പരം വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന രീതിയില്‍ വേണം ബവന്ധം മുന്നോട്ട് പോകാനെന്നും മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നു. 

കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുള്ള താരമാണ് പേസ്. 'മൊഹബ്ബത്തേന്‍' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കിം ബോളിവുഡില്‍ ശ്രദ്ധേയയായത്. പതിനഞ്ച് വര്‍ഷത്തിലധികം കിം ബോളിവുഡില്‍ തുടര്‍ന്നു. 2016ന് ശേഷം കാര്യമായി സിനിമകളൊന്നും ചെയ്തില്ല. വിവാഹമോചിതയായ ശേഷം നടന്‍ ഹര്‍ഷ്വര്‍ദ്ധ് റാണെയുമായുള്ള പ്രണയത്തോടെ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കിം പിന്നീടാണ് പേസുമായി പ്രണയത്തിലാകുന്നത്. 

Also Read:- കിടിലന്‍ ജിം വീഡിയോയുമായി ബോളിവുഡിലെ യുവനടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ