ബോളിവുഡിലെ ഏറ്റവും 'ഫിറ്റ്' ആയ യുവനടി ദിഷയാണെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. അനായാസം വ്യായാമം ചെയ്യുന്നത് കണ്ടാല്‍ തന്നെ ദിഷ ഇതില്‍ എത്രമാത്രം മുഴുകിയിരിക്കുന്നു എന്നത് മനസിലാക്കാന്‍ സാധിക്കുമെന്നും പലരും കമന്റായി ഇട്ടിരിക്കുന്നു

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും ( Film Stars ). പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. ചെറുതോ വലുതോ എന്നില്ല, ഏത് വേഷം ചെയ്യുന്നവരും ആകട്ടെ, തങ്ങളുടെ ശരീരത്തിന്റെ കാര്യത്തിലെടുക്കുന്ന കരുതലും പ്രയത്‌നവും ( Fitness Goals ) കണ്ടില്ലെന്ന് നടിക്കാനാവില്ല. 

ഇപ്പോഴാകട്ടെ, സിനിമാവിശേഷങ്ങള്‍ക്കൊപ്പം തന്നെ വര്‍ക്കൗട്ട്- ഡയറ്റ് വിശേഷങ്ങളെല്ലാം മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലൂെട പങ്കുവയ്ക്കാറുണ്ട്. ആരാധകരാണെങ്കില്‍ ഇതിനെല്ലാം പ്രതികരണങ്ങളും അറിയിക്കാറുണ്ട്. 

അത്തരത്തില്‍ ബോളിവുഡില്‍ നിന്നുള്ള യുവനടി ദിഷ പതാനി പങ്കുവച്ചൊരു വീഡിയോ ആണിപ്പോള്‍ ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വര്‍ക്കൗട്ടിനിടെ തന്നെ എടുത്തതാണ് വീഡിയോ. പുറം തിരിഞ്ഞിരിക്കുന്നതായതിനാല്‍ തന്നെ, താന്‍ ശരീരത്തെ എത്തരത്തിലെല്ലാം ഒരുക്കിയെടുത്തിരിക്കുന്നുവെന്ന് കാണിക്കാന്‍ ദിഷയ്ക്ക് ഈ വീഡിയോയിലൂടെ സാധിച്ചിട്ടുണ്ട്. 

View post on Instagram

ബോളിവുഡിലെ ഏറ്റവും 'ഫിറ്റ്' ആയ യുവനടി ദിഷയാണെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. അനായാസം വ്യായാമം ചെയ്യുന്നത് കണ്ടാല്‍ തന്നെ ദിഷ ഇതില്‍ എത്രമാത്രം മുഴുകിയിരിക്കുന്നു എന്നത് മനസിലാക്കാന്‍ സാധിക്കുമെന്നും പലരും കമന്റായി ഇട്ടിരിക്കുന്നു.

മുമ്പും ദിഷയുടെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇതേ രീതിയില്‍ തന്നെ ആരാധകര്‍ സ്വീകരിച്ചിട്ടുണ്ട്. ദിഷയുടെ ഉറ്റ സുഹൃത്തും നടനും ഫിറ്റ്‌നസ് ഫ്രീക്കുമായ ടൈഗര്‍ ഷ്‌റോഫ് അടക്കം നിരവധി പേരാണ് ദിഷയുടെ വര്‍ക്കൗട്ട് വിശേഷങ്ങളോട് പ്രതികരണമറിയിക്കാറ്.

View post on Instagram

ദിഷ തീര്‍ച്ചയായും സമര്‍പ്പണബോധമുള്ള, അധ്വാനിക്കാന്‍ മനസുള്ള നടിയാണെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്. 

View post on Instagram

'എക് വില്ലേന്‍' എന്ന ചിത്രമാണ് അടുത്തതായി ദിഷയുടേതായി വരാനുള്ളത്. ഇതിനൊപ്പം തന്നെ 'യോദ്ധ' എന്ന ചിത്രവും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read:- 'ഇവിടെ വരെയെത്താന്‍ വേണ്ടിയാണ്...'; രണ്‍വീറിന്റെ കിടിലന്‍ ഫോട്ടോ

അമ്മയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന അഹാന കൃഷ്ണ; ഫിറ്റ്നസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചിരിക്കുകയാണ് മലയാളത്തിന്റെ യുവ നടി അഹാന കൃഷ്ണയും. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരം അടുത്തിടെയായി നിരന്തരം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ അഹാന പങ്കുവച്ച പുത്തന്‍ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമ്മ സിന്ധു കൃഷ്ണയും തനിക്കൊപ്പം വര്‍ക്കൗട്ടില്‍ പങ്കുചേര്‍ന്ന സന്തോഷമാണ് അഹാന പങ്കുവച്ചത്... Read More...