തലച്ചോറിലെയും നട്ടെല്ലിലെയും സങ്കീർണ രോഗങ്ങൾ ചികിത്സിക്കാൻ ന്യൂറോഇന്‍റർവെൻഷനൽ റേഡിയോളജി

Published : Feb 10, 2023, 06:07 PM ISTUpdated : Feb 10, 2023, 06:08 PM IST
തലച്ചോറിലെയും നട്ടെല്ലിലെയും സങ്കീർണ രോഗങ്ങൾ ചികിത്സിക്കാൻ ന്യൂറോഇന്‍റർവെൻഷനൽ റേഡിയോളജി

Synopsis

ന്യൂറോഇന്റർവെന്‍ഷനൽ റേഡിയോളജി ആൻജിയോഗ്രാഫി പോലെ നടത്തുന്ന ഒരു ശസ്ത്രക്രിയയാണ്. ഇതിൽ ഓപ്പൺ സർജറി നടത്തേണ്ടി വരുന്നില്ല. അതുകൊണ്ടു തന്നെ രോഗിക്ക് അധികനാള്‍ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരില്ല.

കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാനുള്ള നവീന രീതിയാണ് ന്യൂറോ ഇന്‍റർവെൻഷനൽ റേഡിയോളജി. തലച്ചോറിലും നട്ടെല്ലിലും കഴുത്തിലുമൊക്കെ രക്തക്കുഴലുകൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ പരിഹരിക്കാൻ ഓപ്പൺ സർജറിക്കു പകരം ഞരമ്പുകൾക്കുള്ളിലൂടെ നടത്തുന്ന ചികിത്സാരീതിയാണിത്.

ഗുരുതരമായ പല രോഗങ്ങളും ആരോഗ്യ സാഹചര്യങ്ങളും ന്യൂറോഇന്‍റര്‍വെൻഷനൽ റേഡിയോളജിയിലൂടെ ചികിത്സിക്കാം.

ആശുപത്രി വാസത്തിന്‍റെ ദൈർഘ്യം കുറയ്ക്കാം എന്നതാണ് ഈ ചികിത്സാരീതിയുടെ പ്രത്യേകത. ന്യൂറോഇന്റർവെന്‍ഷനൽ റേഡിയോളജി ആൻജിയോഗ്രാഫി പോലെ നടത്തുന്ന ഒരു ശസ്ത്രക്രിയയാണ്. ഇതിൽ ഓപ്പൺ സർജറി നടത്തേണ്ടി വരുന്നില്ല. അതുകൊണ്ടു തന്നെ രോഗിക്ക് അധികനാള്‍ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരില്ല.

ന്യൂറോഇന്റർവെൻഷനൽ റേഡിയോളജി ശസ്ത്രക്രിയയ്ക്ക് മുൻപ് സാധാരണഗതിയിലുള്ള രക്തപരിശോധന, അനസ്തീസിയ ഫിറ്റ്നസ്, കാർഡിയാക് ഫിറ്റ്നസ്, നെഫ്രോ ഫിറ്റ്നസ് എന്നിവ നടത്തും. പിന്നീട് അനസ്തീസിയ നൽകി ഞരമ്പുകൾക്കുള്ളിലൂടെയുള്ള ശസ്ത്രക്രിയയും എക്സ്റ്റുബേഷനും നടത്തും.

ശസ്ത്രക്രിയയ്ക്കു ശേഷം ഒന്നു മുതൽ മൂന്ന് ദിവസം വരെ ഐ.സി.യു പരിചരണവും ഒരു ദിവസം വാർഡ് പരിചരണവും നൽകിയ ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനാകും.

തലച്ചോർ തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കാം എന്നതു തന്നെയാണ് മറ്റു ചികിത്സാമാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂറോഇന്‍റർവെൻഷനൽ റേഡിയോളജിയുടെ പ്രധാന ഗുണം. വേഗത്തിലുള്ള രോഗമുക്തിയും സാധാരണ ജീവിതത്തിലേക്കുള്ള മടക്കവും, വേഗത്തിൽ ജോലിയിലേക്ക് തിരികെ പ്രവേശിക്കാം എന്നിവയും പ്രത്യേകതകളാണ്. കൂടാതെ മറ്റു സങ്കീര്‍ണതകളില്ലാത്തതിനാൽ രോഗിക്ക് കൂടുതൽ സ്വീകാര്യമായ ചികിത്സ രീതിയാണിത്. നവീനമായ ചികിത്സാമാര്‍ഗ്ഗം ആയതുകൊണ്ടു തന്നെ ആഗോള നിലവാരത്തിലുള്ള രോഗപരിചരണ സാങ്കേതിക വിദ്യയും ഇത് ഉറപ്പുവരുത്തുന്നു.

 

ഓപ്പൺ സർജറിയുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂറോഇന്‍റർവെൻഷനൽ റേഡിയോളജിക്ക് ചെലവ് അൽപ്പം കൂടുതലാണ്. ഇംപ്ലാന്‍റുകളുടെ ഉയർന്ന വിലയാണ് ഇതിന് കാരണം. ഈ മേഖലയിൽ വളരെ വികാസം പ്രാപിച്ച ഘട്ടത്തിലാണ് ഇന്ത്യയിലെ ചികിത്സ. ഇതിന്റെ ചികിത്സാ ഫലങ്ങൾ പാശ്ചാത്യ നാടുകളോട് കിടപിടിക്കുന്നതുമാണ്.

ന്യൂറോഇന്‍റര്‍വെൻഷനൽ റേഡിയോളജിയിലൂടെ ചികിത്സിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട രോഗങ്ങളും രോഗാവസ്ഥകളും ചുവടെ ചേര്‍ക്കുന്നു.

  • സബ് അരക്നോയ്ഡ് ഹെമറേജ് (തലച്ചോറിനും അതിന് ആവരണം തീർക്കുന്ന കോശസംയുക്തങ്ങൾക്കും ഇടയിൽ വരുന്ന രക്തസ്രാവം)
  • അന്യൂറിസം (രക്തധമനികളിൽ ഉണ്ടാകുന്ന നീർക്കെട്ട്)
  • ആർട്ടീരിയോവെനസ് മാൽഫോർമേഷൻ (രക്തക്കുഴലുകൾ അസാധാരണമായി കെട്ടുപിണയുന്ന സാഹചര്യം)
  • ഇസ്കീമിക് സ്ട്രോക്ക് (തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ക്ലോട്ട്)
  • രക്തധമനികളിലെ ക്ലോട്ട് നീക്കം ചെയ്യുന്ന ത്രോംബെക്ടമി
  • ത്രോംബോ ആസ്പിറേഷൻ പ്രക്രിയകൾ
  • ഇൻട്രാക്രേനിയൽ അതെറോസ്ക്ലിറോടിക് ഡിസീസ് (രക്തധമനികള്‍ കൊഴുപ്പടിഞ്ഞ് കട്ടിയാകുന്ന രോഗം)
  • പെർക്യൂട്ടേനിയസ് ട്രാൻസ്‌ലൂമിനൽ ആൻജിയോപ്ലാസ്റ്റിയും (പിടിഎ) സ്ന്റെന്റിങ്ങും
  • എക്സ്ട്രാ ക്രേനിയൽ ആൻട്രോസ്ക്ളിറോടിക് ഡിസീസ്.
  • കരോട്ടി‍ഡ് പിടിഎ സ്റ്റെന്റിങ്
  • ശിശുക്കളിൽ ഉണ്ടാകാവുന്ന ആർട്ടീരിയോ വെനസ് മാൽഫോർമേഷൻ, ഡ്യൂറൽ ആർട്ടീരിയോവെനസ് ഫിസ്റ്റുല, അന്യൂറിസം, വെയ്ൻ ഓഫ് ഗാലൻ മാൽഫോർമേഷൻ.
  • നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളായ ആർട്ടീരിയോവെനസ് മാൽഫോർമേഷൻ, ഡ്യൂറൽ ആർട്ടീരിയോവെനസ് ഫിസ്റ്റുല.
  • തലച്ചോറിനുള്ളിലെ മർദ്ദം ഉയരുന്ന ഇഡിയോപതിക് ഇൻട്രാക്രേനിയൽ ഹൈപ്പർടെൻഷൻ. പെർക്യൂട്ടേനിയസ് ട്രാൻസ്‌ലൂമിനൽ ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും.
  • കൺജെസ്ടീവ് കാർഡിയാക് ഫെയിലർ ധമനികളിലൂടെയോ ഞരമ്പുകളിലൂടെയോ ഉള്ള എംബോളൈസേഷൻ.

ഈ ലേഖനം എഴുതിയത് ഡോ. സന്തോഷ് ജോസഫ്, ന്യൂറോഇന്റർവെൻഷനൽ റേഡിയോളജി ക്ലിനിക്കൽ ലീഡ് - സീനിയര്‍ കൺസൾട്ടന്‍റ്, കിംസ്ഹെൽത്ത്. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റായ ഡോ.സന്തോഷ് ജോസഫിന് 34 വര്‍ഷത്തിലധികം ഈ മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

 

PREV
Read more Articles on
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ