അടുക്കളയിലെ ഈ മൂന്ന് ചേരുവകൾ മതി, താരനും മുടികൊഴിച്ചിലും കുറയ്ക്കാം

Web Desk   | Asianet News
Published : Oct 15, 2020, 01:35 PM ISTUpdated : Oct 15, 2020, 01:44 PM IST
അടുക്കളയിലെ ഈ മൂന്ന് ചേരുവകൾ മതി, താരനും മുടികൊഴിച്ചിലും  കുറയ്ക്കാം

Synopsis

മാസത്തില്‍ ഒരിക്കല്‍ സ്പാ ചെയ്യുന്നത് മുടി കൊഴിച്ചിലും താരനും കുറയാന്‍ സഹായിക്കും. ശ്രദ്ധയും പരിചരണവുമാണ് മുടികൊഴിച്ചിലും താരനും കുറയ്ക്കാനുള്ള പ്രധാന മാര്‍ഗമെന്ന് പറയുന്നത്. 

താരനും മുടികൊഴിച്ചിലും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാകാം മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.  ഇത് മുടിയുടെ വളര്‍ച്ച കൂട്ടാന്‍ ഉപകരിക്കും. കളറിങ്, സ്‌ട്രെയിറ്റനിങ്, വോളിയമൈസിങ്ങ് തുടങ്ങി ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ സ്വഭാവികത നഷ്ടപ്പെടുത്തുകയും ആരോഗ്യം കുറയ്ക്കുകയും ചെയ്യും. മാസത്തില്‍ ഒരിക്കല്‍ സ്പാ ചെയ്യുന്നത് മുടി കൊഴിച്ചിലും താരനും കുറയാന്‍ സഹായിക്കും. ശ്രദ്ധയും പരിചരണവുമാണ് മുടികൊഴിച്ചിലും താരനും കുറയ്ക്കാനുള്ള പ്രധാന മാര്‍ഗമെന്ന് പറയുന്നത്. മുടികൊഴിച്ചിലും താരനും എളുപ്പം കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങളുണ്ട്...

തെെര്...

 

മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് തെെര്. തൈരിൽ വിറ്റാമിൻ ബി 5, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി മൃദുലമാകാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തെെര് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

തേങ്ങാപ്പാൽ...

തേങ്ങാപ്പാൽ ചർമ്മത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും ഏറെ മികച്ചതാണ്.  ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. ഒപ്പം ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന വിറ്റാമിനുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് തേങ്ങാപ്പാൽ കറിവേപ്പിലയും 2 ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസും ചേർത്ത് തലയിൽ പുരട്ടക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

 

 

 

മുട്ടയുടെ വെള്ള...

 പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും താരൻ അകറ്റാനും ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള.  മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് മുടിയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ ഉത്തമമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്. 

കണ്ണിന് താഴേയുള്ള കറുപ്പകറ്റാൻ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?