Asianet News MalayalamAsianet News Malayalam

കണ്ണിന് താഴേയുള്ള കറുപ്പകറ്റാൻ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

ആഹാരത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്‌താൽ അത് കണ്ണിന്റെ താഴേയുള്ള ചർമ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകാം. 

home remedies for eye dark circles
Author
Trivandrum, First Published Oct 14, 2020, 4:49 PM IST

കണ്ണിന് താഴേയുള്ള കറുപ്പ് ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ്. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറോളം സമയം ചെലവിടുന്നതും മൊബെെലിന്റെ അമിത ഉപയോ​ഗവുമെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളാണ്. ആഹാരത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്‌താൽ അത് കണ്ണിന്റെ താഴേയുള്ള ചർമ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകാം. കണ്ണിന് താഴേയുള്ള കറുപ്പ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് പൊടിക്കെെകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

 ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ കാപ്പി പൊടിയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കണ്ണിന് താഴേ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. 

വാർദ്ധക്യത്തിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കാനും വരണ്ട ചർമ്മം അകറ്റാനും സഹായിക്കുന്ന കഫീൻ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയിൽ വിറ്റാമിൻ എ, സിങ്ക്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

 

home remedies for eye dark circles

 

രണ്ട്...

മൂന്ന് ടീസ്പൂൺ വെള്ളരിക്ക പേസ്റ്റിൽ രണ്ട് ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് കണ്ണിന് താഴേ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാനും ഇത് മികച്ചൊരു പാക്കാണിത്. 

 

home remedies for eye dark circles

 

വെള്ളരിക്കയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചുളിവുകൾക്കെതിരെയും ചർമ്മത്തിലെ കറുപ്പ് അകറ്റുന്നതിനും സഹായിക്കുന്നു. ചർമ്മത്തെ തിളക്കമുള്ളതും ഉറച്ചതും മിനുസമാർന്നതുമാക്കാൻ 'ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ' (alpha-hydroxy acids) സഹായിക്കുന്നു. റോസ് വാട്ടർ പുരട്ടുന്നത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല, റോസ് വാട്ടർ ഒരു കോശജ്വലന ഏജന്റായി പ്രവർത്തിക്കുകയും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

മുഖക്കുരു തടയാൻ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ
 

Follow Us:
Download App:
  • android
  • ios