
വിറ്റാമിനുകൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം. ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.
കിവിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം തടയുന്നതിലൂടെ ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു. കിവിയിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കിവിപ്പഴത്തിലെ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, പോളിഫെനോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പിന്തുണയ്‌ക്കുകയും ചെയ്യും.
വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾസ് എന്നിവയുൾപ്പെടെ വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ കിവിയിൽ അടങ്ങിയിട്ടുണ്ട്. അവ സന്ധിവാതം, ആസ്ത്മ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
കിവിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും കിവിപ്പഴം സഹായകമാണ്. കിവിയിലെ ഉയർന്ന വിറ്റാമിൻ സി ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കിവിയിൽ കലോറി കുറവാണ്. പക്ഷേ നാരുകൾ കൂടുതലാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.
കിവിയിലെ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ശീലമാക്കാം അഞ്ച് പാനീയങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam