കൊവിഡ് കേസുകളില്‍ വൻ വര്‍ധനവ്; പുതിയ ചില ലക്ഷണങ്ങള്‍ കൂടി മനസിലാക്കാം...

Published : Apr 12, 2023, 07:02 PM IST
കൊവിഡ് കേസുകളില്‍ വൻ വര്‍ധനവ്; പുതിയ ചില ലക്ഷണങ്ങള്‍ കൂടി മനസിലാക്കാം...

Synopsis

ആക്ടീവ് കേസുകള്‍ രാജ്യത്ത് 40,215 ആണിപ്പോള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. XBB 1.16 എന്ന വൈറസ് വകഭേദമാണത്രേ രാജ്യത്ത് കൊവിഡ് കേസുകളുയരുന്നതിന് ഇപ്പോള്‍ കാരണമായി വന്നിരിക്കുന്നത്. 

കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത 10-12 ദിവസങ്ങളില്‍ ഇനിയും കേസുകള്‍ ഉയരുമെന്നും ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. കേസുകള്‍ കുത്തനെ ഉയര്‍ന്ന് പിന്നീട് താഴുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. 

ആക്ടീവ് കേസുകള്‍ രാജ്യത്ത് 40,215 ആണിപ്പോള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. XBB 1.16 എന്ന വൈറസ് വകഭേദമാണത്രേ രാജ്യത്ത് കൊവിഡ് കേസുകളുയരുന്നതിന് ഇപ്പോള്‍ കാരണമായി വന്നിരിക്കുന്നത്. 

വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും ചില ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും കണ്ടിരുന്നു. XBB 1.16ന്‍റെ കാര്യത്തിലും അങ്ങനെ തന്നെ. കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അറിവുകളും കണക്കുകളും പലയിടങ്ങളില്‍ നിന്നായി ശേഖരിക്കുകയും ഏവരിലേക്കും പങ്കുവയ്ക്കുകയും ചെയ്ത 'ZOE ഹെല്‍ത്ത് സ്റ്റഡി' എന്ന പ്രോജക്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം XBB 1.16 വകഭേദത്തില്‍ വരുന്ന ചില ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കൂ...

പുതിയ ചില ലക്ഷണങ്ങള്‍...

സാധാരണഗതിയില്‍ നമുക്കറിയാം, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ - ചില രോഗികളില്‍ ശ്വാസതടസം എന്നിവയെല്ലാമാണ് കൊവിഡിന്‍റേതായി വരുന്ന ലക്ഷണങ്ങള്‍. 

ഇതില്‍ നിന്ന് വലിയ രീതിയില്‍ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ നിലവില്‍ കൂടിനില്‍ക്കുന്നതായാണ് 'ZOE ഹെല്‍ത്ത് സ്റ്റഡി' ചൂണ്ടിക്കാട്ടുന്നത്. 

ശ്വാസതടസം- അതിനൊപ്പം ഛര്‍ദ്ദിയോ ഓക്കാനമോ, വയറിളക്കം, തൊലിപ്പുറത്ത് നിറവ്യത്യാസം- തടിപ്പ്- ചൊറിച്ചില്‍- കുരുക്കള്‍, കാല്‍വിരലുകളിലോ കൈവിരലുകളിലോ ചെറിയ നീര്, ചിന്തകള്‍ ബാധിക്കപ്പെടുന്ന അവസ്ഥ- കാര്യങ്ങളില്‍ അവ്യക്തത (ബ്രെയിൻ ഫോഗ്), കണ്ണ് വേദന- കണ്ണില്‍ കലക്കം, പ്രകാശത്തിലേക്ക് നോക്കാൻ സാധിക്കാത്ത അവസ്ഥ, കണ്ണില്‍ ചൊറിച്ചില്‍, ചെങ്കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പുതിയ വകഭേദത്തില്‍ കൂടുതലായി കാണുന്നതെന്ന് 'ZOE ഹെല്‍ത്ത് സ്റ്റഡി'  വ്യക്തമാക്കുന്നു. 

രോഗലക്ഷണങ്ങള്‍ കാണുന്നപക്ഷം പരിശോധിക്കുകയും രോഗം സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കുകയും വേണം. അതുപോലെ തന്നെ പുറത്ത് പോകുമ്പോള്‍ മാസ്ക് ധരിക്കുന്നതും സാമൂഹികാകാലം പാലിക്കുന്നതും ആവശ്യമില്ലാത്ത ആള്‍ക്കൂട്ടമൊഴിവാക്കുന്നതും കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതുമെല്ലാം രോഗം വരാതിരിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. വീട്ടില്‍ പ്രായമായവര്‍ ഉള്ളവര്‍ തീര്‍ച്ചയായും ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക.

Also Read:- വിശപ്പില്ലായ്മ, എപ്പോഴും ഉറക്കം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒന്ന്...

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ