
ആകര്‍ഷകമായതും വൃത്തിയുള്ളതുമായ മുഖചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇതിനായി ആദ്യം ചെയ്യേണ്ടത് കൃത്യമായ 'സ്‌കിന്‍ കെയര്‍ റുട്ടീന്‍' പിന്തുടരുക എന്നതാണെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കിരണ്‍ പറയുന്നു.
മുഖചര്‍മ്മത്തെ പതിവായി പരിപാലിക്കുന്നതിനാണ് 'സ്‌കിന്‍ കെയര്‍ റുട്ടീന്‍' എന്ന് പറയുന്നത്. പല സെലിബ്രിറ്റികളും ബ്യൂട്ടി കെയര്‍ വിദഗ്ധരുമെല്ലാം 'സ്‌കിന്‍ കെയര്‍'നെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഇത് നമുക്ക് ചെയ്യാന്‍ സാധിക്കുന്നതല്ല എന്ന തെറ്റായ സങ്കല്‍പമാണ് സാധാരണക്കാരെ ഇതില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്.
എന്നാല്‍ ഒന്ന് മനസ് വച്ചാല്‍ ആര്‍ക്കും ഇത് പരിശീലിക്കാവുന്നതേയുള്ളൂ. അതിനൊരു അടിസ്ഥാനമെന്ന നിലയില്‍ ഡോ. കിരണ്‍ പങ്കുവച്ച സ്‌കിന്‍ കെയര്‍ റുട്ടീന്‍ കടമെടുക്കാവുന്നതാണ്. പല ഘട്ടങ്ങളിലായാണ് ചര്‍മ്മ പരിപാലനം ചെയ്യേണ്ടത്. ഇതിനായി എട്ട് ഘട്ടങ്ങള്‍ ഡോ. കിരണ്‍ വിശദമാക്കുന്നു. അവ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം.
1. ക്ലെന്‍സ്: മുഖം എപ്പോഴും വൃത്തിയായിരിക്കണം, അപ്പോള്‍ മാത്രമാണ് അതിനോ മനോഹാരിത തോന്നുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ മുഖം ക്ലെന്‍സ് ചെയ്യണം.
2. ട്രീറ്റ്: ഇതിനായി ഉപയോഗിക്കേണ്ടത് സിറം ആണ്. അത് അവരവരുടെ സ്‌കിന്‍ ടൈപ്പിന് യോജിച്ചത് പോലെ തെരഞ്ഞെടുക്കാം.
3. മോയിസ്ചറൈസ്: മുഖചര്‍മ്മം വരണ്ടിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. കാണാനും ഇത് നല്ലതല്ല. അതിനാല്‍ തന്നെ മുഖം മോയിസ്ചറൈസ് ചെയ്യേണ്ടതുണ്ട്. ഇതിനായി മോയിസ്ചറൈസര്‍ ഉപയോഗിക്കാം.
4. പ്രൊട്ടക്ട്: സൂര്യപ്രകാശത്തില്‍ നിന്നും മറ്റുമായി മുഖചര്‍മ്മത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കാം. ഇത് വീട്ടില്‍ തന്നെയിരിക്കുമ്പോഴും ഉപയോഗിക്കുന്നത് നല്ലതാണ്.
5. വൈപ്‌സ്: മുഖത്ത് എണ്ണമയം കൂടുകയോ വിയര്‍ത്ത് ഒട്ടല്‍ വരികയോ ചെയ്യുമ്പോള്‍ വൈപ്‌സ് ഉപയോഗിക്കാം. സാലിസിലിക് ആസിഡ് അടങ്ങിയോ എഎച്ച്എ അടങ്ങിയതോ ആയ വൈപ്‌സ് ആണ് ഇതിനുപയോഗിക്കേണ്ടത്.
6. ഫേഷ്യല്‍: ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാസ്‌ക് ഉപയോഗിക്കാം. ഇത് വീ്ടില്‍ തന്നെ തയ്യാറാക്കുന്നതാണെങ്കില്‍ അത്രയും നല്ലത്. മാസ്‌ക് പ്രയോഗിക്കുന്നതിന് മുമ്പായി മുഖം ക്ലെന്‍സ് ചെയ്യാനും അല്‍പനേരം മസാജ് ചെയ്യാനും മറക്കരുത്. അപ്പോള്‍ മാത്രമാണ് മാസ്‌കിന്റെ ഫലം നല്ലത് പോലെ അറിയാന്‍ സാധിക്കൂ.
7. സ്‌ക്രബ്: ആഴ്ചയിലൊരിക്കലെങ്കിലും മുഖം സ്‌ക്രബ് ചെയ്യുക. കേടുപാടുകള്‍ പറ്റിയ കോശങ്ങള്‍ മുഖചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനാണ് സ്‌ക്രബ് ചെയ്യുന്നത്.
8. എല്‍ഇഡി മാസ്‌ക്: ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ എല്‍ഇഡി മാസ്‌ക് ചെയ്യുന്നതും മുഖചര്‍മ്മത്തെ മനോഹരമാക്കാന്‍ സഹായിക്കും.
ഡോ. കിരണ്‍ പങ്കുവച്ച വീഡിയോ കാണാം...
Also Read:- വരണ്ട ചർമ്മമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഈ ഫേസ് പാക്കുകൾ ഉപയോഗിച്ച് നോക്കൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam