Asianet News MalayalamAsianet News Malayalam

വരണ്ട ചർമ്മമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഈ ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ

നിങ്ങളുടെ ചർമ്മം ഏതാണ് അതിന് അനുയോജ്യമായ ഫേസ് പാക്കുകള്‍ ഉപയോ​ഗിക്കുക. ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചർമ്മത്തിന് ദോഷകരമായി മാറാറുണ്ട്. 

face pack for dry skin
Author
Trivandrum, First Published Jul 11, 2021, 11:16 PM IST

ചര്‍മ്മത്തിന്റെ സ്വഭാവം ഓരാരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് വരണ്ട ചർമ്മമായിരിക്കാം, മറ്റ് ചിലർക്ക് എണ്ണമയമുള്ള ചർമ്മമാകാം. നിങ്ങളുടെ ചർമ്മം ഏതാണ് അതിന് അനുയോജ്യമായ ഫേസ് പാക്കുകള്‍ ഉപയോ​ഗിക്കുക. ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചർമ്മത്തിന് ദോഷകരമായി മാറാറുണ്ട്. അതുകൊണ്ട് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്. വരണ്ട ചർമ്മമുള്ളവർ ഉപയോ​ഗിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. തേന്‍ പ്രകൃതിദത്തമായ മോയിസ്ചറൈസറാണ്.

രണ്ട്...

കറ്റാര്‍വാഴയുടെ ജെല്ലും വെള്ളരിക്ക നീരും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിര്‍ത്തുകയും രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും.

മൂന്ന്...

രണ്ട് ടീസ്പൂണ്‍ കടല മാവില്‍ ഒരു ടീസ്പൂണ്‍ തൈരു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറ്റാന്‍ സഹായിക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ വഴികള്‍...

Follow Us:
Download App:
  • android
  • ios