പപ്പായ ഇലയെ നിസാരമായി കാണേണ്ട ; ​ഗുണങ്ങൾ ഇതൊക്കെയാണ്

Published : Jul 25, 2023, 07:13 PM IST
പപ്പായ ഇലയെ നിസാരമായി കാണേണ്ട ; ​ഗുണങ്ങൾ ഇതൊക്കെയാണ്

Synopsis

ഡെങ്കിപ്പനി ബാധിച്ച നൂറുകണക്കിന് ആളുകളെ ഉൾപ്പെടുത്തി നടത്തിയ മൂന്ന് പഠനങ്ങളിൽ പപ്പായ ഇലയുടെ സത്ത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിച്ചതായി കണ്ടെത്തി.  

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. പപ്പായ അതിന്റെ ആരോഗ്യ ഗുണങ്ങൾക്കും ചർമ്മത്തിനും മുടിയ്ക്കും ഉള്ള ഗുണങ്ങൾക്കും ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. എന്നാൽ പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. 

പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പപ്പായ ഇല. പപ്പെയ്ൻ, ചിമോപാപൈൻ തുടങ്ങിയ എൻസൈമുകളാൽ സമ്പന്നമാണ് പപ്പായ ഇല. ഇത് ദഹനത്തെ സഹായിക്കുന്നു. വയറുവേദനയും മറ്റ് ദഹന പ്രശ്നങ്ങളും തടയുന്നു. ഇതിലെ ആൽക്കലോയ്ഡ് സംയുക്തം താരൻ, കഷണ്ടി എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. പപ്പായ ഇലകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, സി, ഇ, കെ, ബി എന്നിവ അടങ്ങിയിട്ടുണ്ട്.

ഡെങ്കിപ്പനിയുമായി ലക്ഷണങ്ങൾ ചികിത്സിക്കാൻ പപ്പായ ഇലയുടെ നീര് സാധാരണയായി ഉപയോഗിക്കുന്നു. പനി, ക്ഷീണം, തലവേദന, ഓക്കാനം, ചർമ്മത്തിലെ ചുണങ്ങു, ഛർദ്ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ. ചില കഠിനമായ കേസുകളിൽ, ഇത് പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകും. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാം. നിലവിൽ ഡെങ്കിപ്പനിക്ക് ചികിത്സയില്ല, പപ്പായ ഇലയുടെ നീര് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചികിത്സാരീതിയാണ്.

ഡെങ്കിപ്പനി ബാധിച്ച നൂറുകണക്കിന് ആളുകളെ ഉൾപ്പെടുത്തി നടത്തിയ മൂന്ന് പഠനങ്ങളിൽ പപ്പായ ഇലയുടെ സത്ത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിച്ചതായി കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പപ്പായ ഇല സഹായിക്കും. പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇതിന് കഴിയും.

എന്താണ് പിങ്ക് ഐ രോ​ഗം ? ലക്ഷണങ്ങളറിയാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്