
കിഡ്‌നി സ്‌റ്റോൺ അല്ലെങ്കിൽ മൂത്രക്കല്ല് ഇപ്പോൾ പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാൻ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകൾ. എന്നാൽ വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ ഉണ്ടാക്കാം. സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ വൃക്കകളിലെ കല്ലുകൾ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിലേക്കും നയിക്കാം.
ഒരാളുടെ ശരീരത്തിൽ അലിഞ്ഞുചേർന്ന ധാതുക്കളുടെയും ലവണങ്ങളുടെയും അളവ് കൂടുമ്പോഴാണ് വൃക്കയിൽ കല്ല് ഉണ്ടാകുന്നത്. പുരുഷന്മാരിൽ 11 ശതമാനവും സ്ത്രീകളിൽ 9 ശതമാനവുമാണ് ഇത് ഉണ്ടാകാനുള്ള സാധ്യത.
വൃക്കകല്ലുകൾ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറത്തേക്ക് പോകാം. പക്ഷേ കല്ല് മൂത്രനാളിയിൽ തങ്ങിനിൽക്കുകയാണെങ്കിൽ, അത് വൃക്കയിൽ നിന്നുള്ള മൂത്രപ്രവാഹത്തെ തടയുകയും അസ്വസ്ഥതയും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. മിക്കപ്പോഴും ഇത് അവഗണിക്കപ്പെടുകയും രോഗികൾക്ക് വിവിധ സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യും.
'ജീവിതശൈലി, ജനിതകശാസ്ത്രം, കാലാവസ്ഥ എന്നിവ കാരണം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സിഎ ഓക്സലേറ്റ്, സിഎ ഫോസ്ഫേറ്റ്, യൂറിക് ആസിഡ്, സ്ട്രുവൈറ്റ് (അണുബാധ കല്ല്) എന്നിവയാണ് ഏറ്റവും സാധാരണമായ നാല് കല്ലുകൾ...' - ഗാസിയാബാദിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. തീർത്ഥങ്കർ മൊഹന്തി പറയുന്നു.
'വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുമുണ്ട്. അമിതമായ അനിമൽ പ്രോട്ടീൻ, ca അടങ്ങിയിരിക്കുന്ന യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അടിക്കടിയുള്ള യുടിഐ അണുബാധകൾ കല്ലുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു...'- ഡോ. തീർത്ഥങ്കർ മൊഹന്തി പറയുന്നു.
ഭക്ഷണ ശീലങ്ങളും വ്യായാമം ചെയ്യുന്നതും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. കുറഞ്ഞ അളവിൽ ഉപ്പ് കഴിക്കുന്നതും പ്രതിദിനം ഏകദേശം 3 ലിറ്റർ വെള്ളവും കുടിക്കുന്നതും വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
ശാരീരികമായി സജീവമായി തുടരുന്നതും ശരീരഭാരം കുറയ്ക്കുന്നതും യൂറിക് ആസിഡ് കല്ലുകൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Read more കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam