
ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിൻറെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. വിട്ടുമാറാത്ത വയറിളക്കം മഗ്നീഷ്യത്തിന്‍റെ കുറവ് ഉണ്ടാക്കാം. ദഹനസംബന്ധമായ തകരാറുകൾക്കുള്ള ശരിയായ ചികിത്സ ചെയ്യുന്നത് മഗ്നീഷ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും.
ഒന്ന്...
മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രകടമാക്കും. ക്ഷീണമോ ബലഹീനതയോ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാണ്.
രണ്ട്...
ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ, വിശപ്പില്ലായ്മ അനുഭവപ്പെടും. മഗ്നീഷ്യം ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതിനാൽ അതിന്റെ അഭാവം വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു.
മൂന്ന്...
പേശി ബലഹീനത ഒരു സാധാരണ ലക്ഷണമാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് പേശിവലിവിലേക്ക് നയിക്കുന്നു.
നാല്...
അസാധാരണമായ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം. പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അത് സാധാരണ ഹൃദയമിടിപ്പിനെ ബാധിക്കും.
അഞ്ച്...
തലകറക്കവും ഓക്കാനവും ഇടയ്ക്കിടെ അനുഭവപ്പെടുന്നത് ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാകാം.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ മൂന്ന് പൊടിക്കെെകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam