നിങ്ങളറിയാതെ കൊവിഡ് വന്നുപോയിരിക്കുമോ? അറിയാം ചില ലക്ഷണങ്ങളിലൂടെ...

Web Desk   | others
Published : Feb 01, 2021, 10:43 PM IST
നിങ്ങളറിയാതെ കൊവിഡ് വന്നുപോയിരിക്കുമോ? അറിയാം ചില ലക്ഷണങ്ങളിലൂടെ...

Synopsis

ഇത്രമാത്രം വ്യാപകമായൊരു പ്രതിസന്ധിയായി കൊവിഡ് 19 മാറുമെന്ന് ആദ്യഘട്ടത്തില്‍ ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ ആകെയും മാറിയിരിക്കുന്നു. നമ്മളില്‍ നിന്ന് ഒട്ടും ദൂരത്തല്ല ഈ മഹാമാരിയെന്ന തിരിച്ചറിവിലേക്ക് നമ്മളെത്തിയിരിക്കുന്നു. പലര്‍ക്കും കൊവിഡ് വന്നുപോയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു  

കൊവിഡ് 19 എന്ന മഹാമാരി കോടിക്കണക്കിന് മനുഷ്യരെയാണ് ലോകത്താകമാനം പിടികൂടിയിരിക്കുന്നത്. ലക്ഷക്കണക്കിന് ജീവന്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം നമുക്ക് നഷ്ടമായി. ഇത്രമാത്രം വ്യാപകമായൊരു പ്രതിസന്ധിയായി കൊവിഡ് 19 മാറുമെന്ന് ആദ്യഘട്ടത്തില്‍ ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ ആകെയും മാറിയിരിക്കുന്നു. 

നമ്മളില്‍ നിന്ന് ഒട്ടും ദൂരത്തല്ല ഈ മഹാമാരിയെന്ന തിരിച്ചറിവിലേക്ക് നമ്മളെത്തിയിരിക്കുന്നു. പലര്‍ക്കും കൊവിഡ് വന്നുപോയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍ നമുക്ക് കൊവിഡ് വന്നുപോയിരിക്കുന്നു എന്ന് എത്തരത്തില്‍ തിരിച്ചറിയാമെന്നതിനെ കുറിച്ച് ഓര്‍ത്തിരുന്നോ? 

ഇതാ ചില ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് സ്വയം തന്നെ ഒരു പരിധി വരെ മനസിലാക്കാം, നിങ്ങളെ കൊവിഡ് ബാധിച്ചിരുന്നുവോ ഇല്ലയോ എന്ന്. കൊവിഡ് ലക്ഷണങ്ങളായി കണക്കാക്കുന്നവ തന്നെയാണ് പ്രധാനമായും ഈ പട്ടികയിലും ഉള്‍പ്പെടുന്നത്. 

ഒന്ന്...

കൊവിഡ് 19 ഒരു ശ്വാസകോശ രോഗമാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ശ്വാസതടസം ഇതിന്റെ ഒരു പ്രധാന ലക്ഷണവുമാണ്. 

 

 

ഇതേ ലക്ഷണം തന്നെ കൊവിഡ് വന്നുപോയ ഒരാളിലും കണ്ടേക്കാമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

രണ്ട്...

കൊവിഡിനെ അതിജീവിച്ചവരില്‍ പല ആരോഗ്യപ്രശ്‌നങ്ങളും ദീര്‍ഘകാലത്തേക്ക് കാണാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതിലുള്‍പ്പെടുന്നൊരു പ്രശ്‌നമാണ് വരണ്ട ചുമ. അതിനാല്‍ ഈ ലക്ഷണം കണ്ടാലും അത് ശ്രദ്ധിക്കാവുന്നതാണ്. 

മൂന്ന്...

അമിതമായ ക്ഷീണം കൊവിഡ് ലക്ഷണങ്ങളിലൊന്നാണ്. ഇത് രോഗത്തെ അതിജീവിച്ച ശേഷവും ആളുകളില്‍ ഏറെ നാളത്തേക്ക് കണ്ടേക്കാം. 

നാല്...

നെഞ്ചിന് ചുറ്റുമായി കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നതും കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. അതിനാല്‍ ഈ ലക്ഷണവും ഒരുപക്ഷേ നിങ്ങളെ കൊവിഡ് പിടികൂടിയിരുന്നു എന്നതിന്റെയാകാം. 

അഞ്ച്...

കൊവിഡ് രോഗികളില്‍ പലരിലും കണ്ടെത്തപ്പെട്ടിട്ടുള്ളൊരു ലക്ഷണമാണ് ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ. പലരും ഇത് തിരിച്ചറിയപ്പെടാതെ പോവുന്ന സംഭവങ്ങളുമുണ്ട്. 

 

 

ഇതും രോഗം വന്നുപോയതിന്റെ ലക്ഷണമായി അവശേഷിക്കാം. 

ആറ്...

ശ്വാസഗതി വേഗമാവുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നതും കൊവിഡ് രോഗികളില്‍ രോഗം ഭേദമായ ശേഷവും കാണുന്ന പ്രശ്‌നമാണ്. ഇതും രോഗം വന്നുപോയതിന്റെ ലക്ഷണമായി കണക്കാക്കാം. 

മേല്‍പ്പറഞ്ഞിരിക്കുന്ന ആറ് ലക്ഷണങ്ങളും കൊവിഡ് ഉള്ളപ്പോഴും അതിന് ശേഷവും രോഗികളില്‍ കൊവിഡുമായി ബന്ധപ്പെട്ട് കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്. എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്ന് നിര്‍ബന്ധമില്ല. അതുപോലെ ചിലരില്‍ രോഗമുള്ളപ്പോഴും അതിന് ശേഷവും യാതൊരു ലക്ഷണവും കാണാതെ പോകുന്നുമുണ്ട്. 

അതിനാല്‍ സ്വയം നിര്‍ണയത്തിന് ഒരുങ്ങുന്നത് അഭികാമ്യമല്ല. ലക്ഷണങ്ങളില്‍ സംശയം തോന്നിയാല്‍ പരിശോധന നടത്താവുന്നതാണ്. പ്രശ്‌നങ്ങളുടെ തീവ്രതയ്ക്കനുസരിച്ച് ചികിത്സയും സ്വീകരിക്കുക. അനാവശ്യമായ ഭയം മാറ്റിവച്ച് യുക്തിപൂര്‍വ്വം ആരോഗ്യകാര്യങ്ങളെ സമീപിച്ച് പരിശീലിക്കാനും പ്രത്യേകം കരുതലെടുക്കുക. 

Also Read:- കണ്ണിലെ കലക്കവും വേദനയും കൊവിഡ് ലക്ഷണമാകുമോ? പഠനം പറയുന്നത്...

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ