
പലതരം പോഷകങ്ങൾ ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമാണെന്ന കാര്യം നമുക്കറിയാം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളിൽ തുടങ്ങി ചെറു ന്യൂട്രിയൻ്റുകൾ പോലും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.
സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാതെ വരുമ്പോഴാണ് വിറ്റാമിൻ ഡിയുടെ കുറവ് സംഭവിക്കുന്നത്. വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളുടെ സാന്ദ്രത, ഓസ്റ്റിയോപൊറോസിസ്, ഒടിഞ്ഞ എല്ലുകൾ എന്നിവയ്ക്ക് കാരണമാകും.
എല്ലുകളുടെ ആരോഗ്യവും പ്രതിരോധശേഷിയും ഉൾപ്പെടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് കാൻസർ തടയാനും നിരവധി വിട്ടുമാറാത്ത അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും സഹായിച്ചേക്കാം.
രക്തത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് സാധാരണ നിലയിൽ നിലനിർത്തുക എന്നതാണ് വിറ്റാമിൻ ഡിയുടെ ജോലി. ഇത് ആരോഗ്യകരമായ അസ്ഥികളെ നിലനിർത്താൻ സഹായിക്കുന്നു. നമ്മുടെ ജീവിതരീതിയാണ് വിറ്റാമിൻ ഡിയുടെ കുറവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നത് വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.
ഒരാളുടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമായി മാറുന്നു. കടുത്ത മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന അലോപ്പീഷ്യ അരാറ്റ എന്ന രോഗത്തിന് പിന്നിലെ പ്രധാന കാരണം ഈയൊരു വിറ്റാമിന്റെ കുറവ് മൂലമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങൾ...
ക്ഷീണം.
ഉറക്കക്കുറവ്.
അസ്ഥി വേദന
വിഷാദം
മുടി കൊഴിച്ചിൽ.
പേശി ബലഹീനത.
വിശപ്പില്ലായ്മ.
ബെറിപ്പഴങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam