സെർവിക്കൽ കാൻസർ ; ശരീരം കാണിക്കുന്ന നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Nov 03, 2023, 04:24 PM IST
സെർവിക്കൽ കാൻസർ ; ശരീരം കാണിക്കുന്ന നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Synopsis

സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളെല്ലാം ഏത് പ്രായത്തില്‍ വേണമെങ്കിലും ബാധിക്കാം. ഇക്കാര്യം തിരിച്ചറിയുകയും ലക്ഷണങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്യുകയാണെങ്കില്‍ ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും.   

സെർവിക്സിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് സെർവിക്കൽ കാൻസർ. യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിൻറെ താഴത്തെ ഭാഗമാണ് സെർവിക്സ്. എച്ച്പിവി എന്ന് വിളിക്കപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ വിവിധ സ്‌ട്രെയിനുകൾ മിക്ക സെർവിക്കൽ ക്യാൻസറുകൾക്കും കാരണമാകുന്നു.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണ്. സ്തനാർബുദം, സെർവിക്കൽ ക്യാൻസർ പോലുള്ള അവസ്ഥകളെല്ലാം ഏത് പ്രായത്തിൽ വേണമെങ്കിലും ബാധിക്കാം. ഇക്കാര്യം തിരിച്ചറിയുകയും ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്യുകയാണെങ്കിൽ ഫലപ്രദമായ ചികിത്സ നൽകാനും സാധിക്കും. 

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

യോനിയിലൂടെ അസാധാരണമായ രീതിയിൽ രക്തസ്രാവമുണ്ടാകുന്നത് സെർവിക്കൽ ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. ഗർഭാശയത്തിനുള്ളിൽ കാൻസർ കോശങ്ങൾ പടർന്നു തുടങ്ങുന്നതാണ് ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാകുന്നതിന് കാരണം.

രണ്ട്...

ശാരീരിക ബന്ധത്തിന് ശേഷം ചെറിയ തോതിലുള്ള സ്പോട്ടിംഗ് അല്ലെങ്കിൽ അമിതമായ ബ്ലീഡിംഗ് എന്നിവ കാണുകയാണെങ്കിൽ അത് സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണമാകാം. അമിതമായ രക്തസ്രാവം ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

മൂന്ന്...

വജൈനൽ ഭാഗത്ത് നിന്ന് സ്രവങ്ങൾ പുറത്ത് വരുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായ രീതിയിൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സെർവിക്കൽ കാൻസറിന്റെ ലക്ഷണമായാണ് പറയുന്നത്. 

നാല്...

പെൽവിക് ഭാ​ഗത്ത് വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.  

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ ? എങ്കിൽ ഈ എട്ട് പച്ചക്കറികൾ ഉൾപ്പെടുത്താൻ മറക്കരുത്
 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ