എയിംസ് റിഷികേശിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ, എയിംസ് ഡയറക്ടർ ഡോ. മീനു സിംഗ്, ഡോ. പി. കെ. വെദാന്തൻ, ഡോ. പി. എ. മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. മഹേഷ് ദേവ് ഫെലോഷിപ്പ് ഏറ്റുവാങ്ങി.

എയിംസ് റിഷികേശും പിജിഐ ചണ്ഡീഗഢും സംയുക്തമായി സംഘടിപ്പിച്ച അലർജി, ആസ്ത്മ, ഇമ്യൂണോളജി ഫെലോഷിപ്പിനു പ്രശസ്ത പൾമണോളജിസ്റ്റ് ഡോ. മഹേഷ് ദേവ് ജി അർഹനായി.

എയിംസ് റിഷികേശിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ, എയിംസ് ഡയറക്ടർ ഡോ. മീനു സിംഗ്, ഡോ. പി. കെ. വെദാന്തൻ, ഡോ. പി. എ. മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. മഹേഷ് ദേവ് ഫെലോഷിപ്പ് ഏറ്റുവാങ്ങി. 

ഫെലോഷിപ്പിന്റെ ഭാഗമായി അലർജിക് ആസ്ത്മയും ഫംഗൽ സെൻസിറ്റൈസേഷനും എന്ന വിഷയത്തിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പൂർത്തികരിച്ചു. അസീസിയ മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. മഹേഷ് ദേവ്. പൊയ്യാനിൽ ഹോസ്പിറ്റൽ, പുനലൂർ,EMS സഹകരണ ഹോസ്പിറ്റൽ പത്തനാപുരം,റാഫാ അരോമ ഹോസ്പിറ്റൽ, ടീംകെയർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടൻറ് ആണ്.

കൊട്ടാരക്കര-കുന്നിക്കോട് സ്വദേശിയാണ് ഡോ. മഹേഷ് ദേവ്. ഗോപകുമാർ പത്മഗോപൻ. ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ.വൃന്ദ മഹേഷ് (ഡെർമറ്റോളജിസ്റ്), മകൻ - സാത്വിക് ദേവ്.