കാലുകളില്‍ നിന്നെപ്പോഴും ദുര്‍ഗന്ധമോ? ഈ അഞ്ച് കാര്യങ്ങള്‍ അറിയൂ...

By Web TeamFirst Published Sep 18, 2019, 7:40 PM IST
Highlights

കാലില്‍ നിന്ന് മടുപ്പിക്കുന്നതോ അസ്വസ്ഥതപ്പെടുത്തുന്നതോ ആയ ഗന്ധമുണ്ടാകുന്നത് മിക്കവരിലും വലിയ രീതിയിലുള്ള ആത്മവിശ്വാസപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. പലപ്പോഴും ഇത് ഷൂവോ ചെരുപ്പോ ഉണ്ടാക്കുന്ന ഗന്ധമാണെന്നാണ് നമ്മള്‍ കണക്കുകൂട്ടാറ്. അല്ലെങ്കില്‍ വൃത്തിയായി കാല്‍ സൂക്ഷിക്കാത്തതിനാലാകാം എന്ന ധാരണ. എന്നാല്‍ എല്ലായ്‌പോഴും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആയിരിക്കില്ല ദുര്‍ഗന്ധമുണ്ടാകുന്നത്

കാലില്‍ നിന്ന് മടുപ്പിക്കുന്നതോ അസ്വസ്ഥതപ്പെടുത്തുന്നതോ ആയ ഗന്ധമുണ്ടാകുന്നത് മിക്കവരിലും വലിയ രീതിയിലുള്ള ആത്മവിശ്വാസപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. പലപ്പോഴും ഇത് ഷൂവോ ചെരുപ്പോ ഉണ്ടാക്കുന്ന ഗന്ധമാണെന്നാണ് നമ്മള്‍ കണക്കുകൂട്ടാറ്. അല്ലെങ്കില്‍ വൃത്തിയായി കാല്‍ സൂക്ഷിക്കാത്തതിനാലാകാം എന്ന ധാരണ. എന്നാല്‍ എല്ലായ്‌പോഴും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആയിരിക്കില്ല ദുര്‍ഗന്ധമുണ്ടാകുന്നത്. 

നിത്യജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന ചെറിയ കാര്യങ്ങളാകാം പലപ്പോഴും ഇതിന് കാരണമാകുന്നത്.

ഈര്‍പ്പം കൊണ്ടോ ബാക്ടീരിയയുടെയോ ഫംഗസിന്റെയോ ബാധ മൂലമോ ഒക്കെ ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്‌നത്തിന്റെ ഭാഗമായെല്ലാം ഇത്തരത്തില്‍ ദുര്‍ഗന്ധമുണ്ടാകാറുണ്ട്. അതിനാല്‍ ദുര്‍ഗന്ധമുണ്ടാകുന്നതായി തോന്നിയാല്‍ കാല്‍ വേണ്ടവിധം ശ്രദ്ധിക്കുകയോ ആവശ്യമായ കരുതല്‍ നല്‍കുകയോ വേണം. ഇതിനായി ചെയ്യേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്...

സാധാരണഗതിയില്‍ നമ്മള്‍ സ്ഥിരമായി ഒരേ ചെരുപ്പോ ഷൂവോ ഒക്കെ ധരിച്ചായിരിക്കും പുറത്തുപോകുന്നത്. വീട്ടില്‍ ഉപയോഗിക്കാന്‍ സ്ലിപ്പര്‍ പോലുള്ളവ വേറെത്തന്നെ ഉണ്ടായിരിക്കും.

എന്നാല്‍ സ്ഥിരമായി ഒരേ ചെരുപ്പോ ഷൂവോ ഉപയോഗിക്കുന്നത് കാലിലെ ചര്‍മ്മത്തെ ദോഷകരമായി ബാധിച്ചേക്കും. ചെരുപ്പില്‍ അടിഞ്ഞുകൂടുന്ന വിയര്‍പ്പോ പൊടിയോ അഴുക്കോ ഒക്കെയാകാം ഇതിന് കാരണം. 

അതിനാല്‍ ഉപയോഗിക്കുന്ന ചെരുപ്പോ ഷൂവോ എന്തുമാകട്ടെ, അവയ്ക്ക് ഇടയ്ക്ക് ഒരു 'ബ്രേക്ക്' നല്‍കുക. ആ സമയത്ത് മറ്റൊരു ജോഡി ചെരുപ്പോ ഷൂവോ ഉപയോഗിക്കുക. ചെരുപ്പ്, കഴുകാവുന്നതാണെങ്കില്‍ കഴഉകി- വെയലിത്ത് വച്ച് ഉണക്കിയെടുക്കുന്നത് നല്ലതാണ്. അല്ലാത്തവയും വെറുതെ വെയിലത്ത് വച്ച് ഒന്ന് ഉണക്കിയെടുക്കുന്നത് നല്ലതാണ്. 

രണ്ട്...

ഷൂ ധരിക്കുമ്പോള്‍ ഇപ്പോള്‍ മിക്കവരും സോക്‌സ് ഉപയോഗിക്കാറില്ല. ഇത് അത്ര നല്ല ശീലമല്ല. ഷൂ ധരിക്കുമ്പോള്‍ നിര്‍ബന്ധമായും സോക്‌സ് ധരിക്കുക. അല്ലാത്തപക്ഷം കാലിലെ ചര്‍മ്മം നശിക്കാനും ഇതുവഴി ദുര്‍ഗന്ധമുണ്ടാകാനും സാധ്യതയുണ്ട്. 

മൂന്ന്...

കാല്‍ നന്നായി വൃത്തിയാക്കുന്നതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, കാലില്‍ നിന്ന് ഈര്‍പ്പമകറ്റുന്നത്. 

കാല്‍ കഴുകിക്കഴിഞ്ഞാല്‍ വൃത്തിയുള്ള ഒരു തുണിയുപയോഗിച്ച് കാല്‍ തുടച്ചുണക്കണം. വിരലുകള്‍ക്കിടയില്‍ നിന്നും നഖങ്ങളോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്നുമെല്ലാം നനവ് പൂര്‍ണ്ണമായി പോയെന്ന് ഉറപ്പുവരുത്തണം. 

നാല്...

ശരീരത്തിന്റെ മറ്റേത് ഭാഗത്തിനും നല്‍കുന്ന പരിഗണന കാലിനും നമ്മള്‍ നല്‍കേണ്ടതാണ്. മുഖത്തുണ്ടാകുന്ന 'ഡെഡ് സ്‌കിന്‍'  ഒഴിവാക്കിക്കളയാന്‍ നമ്മള്‍ സ്‌ക്രബ് ചെയ്യാറുണ്ട്. അതുപോലെ കാലിലുണ്ടാകുന്ന 'ഡെഡ് സ്‌കിന്‍' കളയാനും എപ്പോഴും ശ്രദ്ധിക്കുക. ഇതിനായി ഒരു 'ഫൂട്ട് ഫൈല്‍' വാങ്ങിവയ്ക്കാം. അതുപോലെ കൃത്യമായ ഇടവേളകളില്‍ പെഡ്ക്യൂറും ചെയ്യാം.

അഞ്ച്...

എപ്പോഴെങ്കില്‍ കാലില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാകുന്നതായി തോന്നിയാല്‍ അപ്പോള്‍ തന്നെ കാല്‍, പത്തോ പതനഞ്ചോ മിനുറ്റ് നേരത്തേക്ക് പാത്രത്തില്‍ മുക്കിവയ്ക്കാം. ഇതിനായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കാലില്‍ ബാക്ടിരീയല്‍ ബാധയുണ്ടാകുന്നുണ്ട് എങ്കില്‍ അതിനെ തടയാന്‍ സഹായിക്കും.

click me!