ലാബ് പരിശോധനാഫലത്തിനായി ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട; അര മണിക്കൂറിനുള്ളിൽ ഫലം കിട്ടും

Published : May 08, 2019, 12:50 PM ISTUpdated : May 08, 2019, 12:51 PM IST
ലാബ് പരിശോധനാഫലത്തിനായി ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട;  അര മണിക്കൂറിനുള്ളിൽ ഫലം കിട്ടും

Synopsis

സാധാരണയായി രോഗനിർണയത്തിന് പരിശോധനാഫലം കിട്ടാനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.

സാധാരണയായി രോഗനിർണയത്തിന് പരിശോധനാഫലം കിട്ടാനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇനി അങ്ങനെ വേണ്ടിവരില്ല. രോഗകാരണമായ ബാക്ടീരിയയുടെ സാന്നിധ്യം അരമണിക്കൂറിനുള്ളിൽ കണ്ടെത്താനുള്ള ഉപകരണം ശാസ്ത്രജ്ഞർ കണ്ടെത്തി. 

പെൻസിൽവേനിയ സർവകലാശാലയിലെ വിദഗ്ധരാണ് ഈ ഉപകരം വികസിപ്പിച്ചെടുത്തത്. ഇപ്പോൾ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാനും ഏതു തരമാണെന്നു കണ്ടെത്താനും 3–4 ദിവസം വരെ കാത്തിരിക്കണം. അതുകൊണ്ട് രോഗം വഷളാകുന്നതിനു മുൻപ്, മുൻകരുതലായി ആന്റിബയോട്ടിക് നൽകുകയാണ് ചെയ്യാറുള്ളത്. ഈ രീതി ഇനി തുടരേണ്ടിവരില്ല. 

മൂത്രാശയസംബന്ധമായ അണുബാധയും മറ്റും തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിൽസിക്കാൻ കഴിയുമെന്നത് ഏറെപ്പേർക്ക് ആശ്വാസമാകും. പുതിയ ഉപകരണത്തിന് പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ ഇത് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടയ്ക്കിടെ വയറുവേദന വരാറുണ്ടോ? കാരണം ഇതാവാം
തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ