രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽ നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽ നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്. പ്രോട്ടീൻ, നാരുകൾ എന്നിവ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിച്ച് നിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചൊരു പഴമാണ്.
അവോക്കാഡോയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് . 201 ഗ്രാം ഭാരമുള്ള ഒരു അവോക്കാഡോയിൽ 13.5 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചൊരു പഴമാണ്.
പ്രമേഹ ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമാണ് ഞാവൽപ്പഴത്തിന്റെ കുരു.
പ്രമേഹ ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമാണ് ഞാവൽപ്പഴത്തിന്റെ കുരു. ഞാവൽക്കുരുവിൽ ജാംബൊലൈൻ, ജാമബൊസൈൻ എന്നീ സംയുക്തങ്ങൾ ധാരാളമായുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നു.
ചിയ സീഡ് കഴിക്കുന്നത് ബീറ്റാ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും ചിയ സീഡിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഔൺസ് ചിയ സീഡിൽ 9.75 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. ചിയ സീഡ് കഴിക്കുന്നത് ബീറ്റാ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കും
പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കും. ഫാസ്റ്റിങ്ങിലെ രക്തത്തിലെ പഞ്ചസാരയുടെ അളവും HbA1c അളവും കുറയ്ക്കുന്നതിൽ വെളുത്തുള്ളി ഫലപ്രദമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കൂടുതൽ നല്ലതാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തോടൊപ്പം ചിക്കൻ പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ആ ഭക്ഷണം ചെലുത്തുന്ന സ്വാധീനം കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കൂടുതൽ നല്ലതാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
മുരിങ്ങയിലയിലെ ധാതുക്കൾ ഇൻസുലിൻ ഉൽപാദനം കൂട്ടാൻ സഹായിക്കും.
ഊർജം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങയില സഹായിക്കും. മുരിങ്ങയിലയിലെ ധാതുക്കൾ ഇൻസുലിൻ ഉൽപാദനം കൂട്ടാൻ സഹായിക്കും. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ മുരിങ്ങിയിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.
നട്സുകളിലും വിത്തുകളിലും മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.
നട്സുകളിലും വിത്തുകളിലും സസ്യ അധിഷ്ഠിത പ്രോട്ടീൻ, നാരുകൾ (ഫൈബർ), മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമാണ്.
ഉലുവ വെള്ളത്തിലിട്ട് കുതിർത്ത ശേഷം പിറ്റേദിവസം രാവിലെ ഈ വെള്ളം കുടിക്കാം.
ഉലുവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇൻസുലിൻ ഉൽപാദനം കൂട്ടുന്നു. തലേന്ന് രാത്രി ഒരു സ്പൂൺ ഉലുവ വെള്ളത്തിലിട്ട് കുതിർത്ത ശേഷം പിറ്റേദിവസം രാവിലെ ഈ വെള്ളം കുടിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ലയിക്കുന്ന നാരുകളുടെ ഒരു വകഭേദമായ 'ബീറ്റ-ഗ്ലൂക്കാൻ' (beta-glucan) ഓട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീറ്റ-ഗ്ലൂക്കാൻ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറയ്ക്കുകയും, അതുവഴി ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു.
ടുണ, സാൽമൺ, ചെമ്മീൻ, ഓയിസ്റ്റർ തുടങ്ങിയവ പ്രമേഹ സാധ്യത കുറയ്ക്കും
ടുണ, സാൽമൺ, ചെമ്മീൻ, ഓയിസ്റ്റർ തുടങ്ങിയ കടൽവിഭവങ്ങളിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam













