
തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും. അതേസമയം, ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്.
പലപ്പോഴും ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത് ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം.
ലക്ഷണങ്ങൾ
ചര്‍മത്തിലെ ചെറിയ നിറമാറ്റം, നീണ്ട ശമന മുറിവുകൾ, ചർമ്മത്തിൽ വ്രണം, രക്തസ്രാവം, ത്വക്കിൽ രൂപമാറ്റം, സമചതുര ചർമ്മമേഖലകൾ പരിശോധിക്കുമ്പോൾ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, രിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
മുകളിൽ പറഞ്ഞ ലക്ഷണങ്ങളുടെ സാന്നിദ്ധ്യം ഒരു ഡോർമറ്റോളജിസ്റ്റിനെ ബന്ധപ്പെടുന്നതിനുള്ള കാരണമാണ്. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വളരുന്ന വ്യത്യസ്തതയാണിത്. ത്വക്ക് ക്യാൻസർ ചികിത്സ പൂർണ്ണമായും ട്യൂമർ, രോഗത്തിൻറെ ഘടന, രോഗിയുടെ പൊതു അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam