ലാലു പ്രസാദിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

By Web TeamFirst Published Dec 5, 2022, 5:03 PM IST
Highlights

ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആർജെഡി അധ്യക്ഷന് വൃക്ക മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. ലാലുവിന്റെ രണ്ടാമത്തെ മകളാണ് രോഹിണി. പിതാവിന് വൃക്ക നൽകാൻ തയ്യാറായി രോഹണി മുന്നോട്ടു വരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഡോക്ടർമാർ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്.

ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതായി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. ലാലു പ്രസാദ് യാദവിന്റേയും വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ മകൾ രോഹിണി ആചാര്യയയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി തേജസ്വി യാദവ് അറിയിച്ചു.

ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആർജെഡി അധ്യക്ഷന് വൃക്ക മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. ലാലുവിന്റെ രണ്ടാമത്തെ മകളാണ് രോഹിണി. പിതാവിന് വൃക്ക നൽകാൻ തയ്യാറായി രോഹണി മുന്നോട്ടു വരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഡോക്ടർമാർ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്.

ദൈവത്തെ കണ്ടിട്ടില്ലെങ്കിലും പിതാവിനെ ദൈവത്തെ പോലെയാണ് കണ്ടത് എന്നായിരുന്നു ശനിയാഴ്ച്ച രോഹിണിയുടെ ട്വീറ്റ്. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു. സിംഗപ്പൂരിൽ മകൾ രോഹിണി ആചാര്യയുടെ വസതിയിലെത്തിയ ലാലുവിനെ ഡിസംബർ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചത്. ലാലുവിനൊപ്പം പത്‌നി റാബ്‌റി ദേവിയും മകൾ മിസ ഭാരതിയും സിംഗപ്പൂരിലെത്തിയിരുന്നു.

ഒക്ടോബറിൽ സിംഗപ്പൂർ സന്ദർശനത്തിനിടെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് ദാതാവിനെ അന്വേഷിക്കുന്നതിനിടെയാണ് മകൾ തന്നെ തന്റെ വൃക്കകളിലൊന്ന് പിതാവിന് നൽകാൻ സന്നദ്ധത അറിയിച്ചത്. മകളുടെ വൃക്ക സ്വീകരിക്കാൻ ആദ്യം ലാലു സമ്മതിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചികിത്സ സിം​ഗപ്പൂരിലേക്ക് മാറ്റിയതും രോഹിണിയുടെ നിർബന്ധപ്രകാരമായിരുന്നു. വൃക്ക തകരാറിനെ തുടർന്ന് വർഷങ്ങളായി ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ്. 

കരളിനെ സംരക്ഷിക്കാനായി കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

click me!