
വെറും വയറ്റിൽ ചെറുനാരങ്ങയും തേനും ചെറുചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഡിറ്റോക്സ് പാനീയമായി കണക്കാക്കപ്പെടുന്നു. ഇത് അധിക കിലോ കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, മലബന്ധത്തെ സഹായിക്കുകയും, ശരീരവണ്ണം തടയുകയും, ചർമ്മത്തിന് ഗുണം ചെയ്യുകയും, ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും, കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് നാരങ്ങ. ഹൃദയാരോഗ്യത്തിനും മുറിവുണക്കുന്നതിനും പൊള്ളൽ ഉണക്കുന്നതിനും തേൻ ഗുണം ചെയ്യും. അതിനാൽ, ഇതിന് പാർശ്വഫലങ്ങളൊന്നുമില്ല. നാരങ്ങയും തേനും തടി കുറയ്ക്കാൻ സഹായിക്കുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ ദിക്സ ഭവ്സ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് തേൻ കഴിക്കുന്നത് ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽ കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കും. ഈ ഘടകം ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
തേൻ വിശപ്പ് കുറയ്ക്കുന്നതായി അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് തേൻ കഴിക്കുന്നത് ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽ കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കും. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ തേനിനെ പോലെ തന്നെ നാരങ്ങയും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നാരങ്ങയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അതുവഴി കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു. ഒരു നാരങ്ങയുടെ നീര് ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി വെറും വയറ്റിൽ കുടിക്കുന്നത് ശീലമാക്കുക. വെള്ളം സ്വാഭാവികമായും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങളും പച്ചക്കറികളും...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam