
മാതൃത്വം പങ്കുവച്ചുകൊണ്ട് ചരിത്രമെഴുതി ലെസ്ബിയന്‍ ദമ്പതികള്‍. ബ്രിട്ടീഷ് ലെസ്ബിയന്‍ ദമ്പതികളായ ജെസ്മിന്‍ ഫ്രാന്‍സിസ് സ്മിത്തും ഡോണാ ഫ്രാന്‍സിസ്ത്തുമാണ് തങ്ങളുടെ ഗര്‍ഭപാത്രം പങ്കുവച്ചിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്.
ലണ്ടന്‍ വുമണ്‍സ് ക്ലിനിക്കില്‍ നടത്തിയ ഐവി.എഫ് ചികിത്സ വഴിയായിരുന്നു ഇവര്‍ ഗര്‍ഭം ധരിച്ചത്. ഡോണയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അണ്ഡം സ്വീകരിക്കുകയും പിന്നീട് ജെസ്മിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയുമായിരുന്നുവെന്ന് ലണ്ടൻ വുമൺസ് ക്ലിനിക്കിന്റെ സയന്റിഫിക് ഡയറക്ടറായ കമൽ അഹൂജ പറയുന്നു.
ഒരേലിംഗത്തിൽ പെട്ട ദമ്പതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ ഒരാൾമാത്രമായിരിക്കും ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. എന്റെ ശരീരത്തിൽ നിന്ന് എടുത്ത ശേഷം ജെസ്മിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും മുമ്പ് അണ്ഡം 18 മണിക്കൂർ എന്റെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നു. മാത്രമല്ല ഇത് ഞങ്ങളുടെ ആദ്യത്തെ ഐവിഎഫ് ട്രീറ്റ്‌മെന്റായിരുന്നു.
ആദ്യത്തേതിൽ തന്നെ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു. ഞങ്ങളിപ്പോൾ വളരെയധികം സന്തോഷത്തിലാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് മകൻ ഓട്ടിസ് നമ്മുടെ ജീവിതത്തിലെത്തുന്നതെന്ന് ജാസ്മിൻ പറഞ്ഞു. 2014ൽ ഓൺലൈൻ ഡേറ്റിംഗ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഇവർ വിവാഹിതരായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam