മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഇത് കൂടി അറിഞ്ഞോളൂ

Published : Dec 04, 2019, 01:59 PM ISTUpdated : Dec 04, 2019, 02:04 PM IST
മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഇത് കൂടി അറിഞ്ഞോളൂ

Synopsis

പുതിയ ബ്യൂട്ടി ഉൽ‌പ്പന്നങ്ങളിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകളിൽ ദോഷകരമായേക്കാവുന്ന ബാക്ടീരിയകൾ ഉയർന്ന തോതിൽ ഉണ്ടെന്ന് ​ഗവേഷണത്തിൽ കണ്ടെത്തി. 

മസ്കാര, ലിപ് ഗ്ലോസ് തുടങ്ങിയ ഉപയോഗത്തിലുള്ള മേക്കപ്പ് ഉൽ‌പ്പന്നങ്ങളിൽ ജീവൻ അപകടപ്പെടുത്തുന്ന സൂപ്പർബഗ്ഗുകളെ കണ്ടെത്തിയെന്ന് ​ഗവേഷകർ.

"യുകെയിലെ ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്ന മേക്കപ്പ് ഉൽ‌പ്പന്നങ്ങളിൽ മാരകമായ സൂപ്പർബഗുകളായ ഇ.കോളി, സ്റ്റാഫൈലോകോക്കി എന്നിവയിൽ സൂപ്പർബഗ്ഗുകൾ അടങ്ങിയിട്ടുണ്ട്.മിക്ക കോസ്മെറ്റിക്കുകളും തീയതി കഴിഞ്ഞവയാണെന്നും അവയാണ് ഉപയോ​ഗിക്കുന്നതെന്നും യുഎസിലെ ആസ്റ്റൺ സർവകലാശാലയിലെ ​ഗവേഷകനായ അമ്രീൻ ബഷീർ പറഞ്ഞു. 

കണ്ണുകൾ, വായ, മുഖം എന്നിവിടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉയോ​ഗിക്കുമ്പോൾ ചർമ്മത്തിൽ അണുബാധ മുതൽ രക്തത്തിൽ പോലും അസുഖങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളാണുള്ളതെന്ന് ​ഗവേഷണത്തിൽ കണ്ടെത്താനായെന്ന് അമ്രീൻ ബഷീർ പറയുന്നു. 

പത്തിൽ ഒൻപതും അത്തരം ബാക്ടീരിയകളാണെന്നും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. താരതമ്യേന പുതിയ ബ്യൂട്ടി ഉൽ‌പ്പന്നങ്ങളിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകളിൽ ദോഷകരമായേക്കാവുന്ന ബാക്ടീരിയകൾ ഉയർന്ന തോതിൽ ഉണ്ടെന്ന് ​ഗവേഷണത്തിൽ കണ്ടെത്തി. 

ഈ സ്പോഞ്ചുകൾ ലോകമെമ്പാടും 6.5 ദശലക്ഷത്തിലധികം വിറ്റുപോയതായി കണക്കാക്കപ്പെടുന്നു. സ്പോഞ്ചുകൾ ഉപയോ​ഗിച്ച ശേഷം ചെറുതായെങ്കിലും നനവ് ഉണ്ടാകാറുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകൾക്ക് അനുയോജ്യമായ ഒരു പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നുവെന്ന് അമ്രീൻ ബഷീർ പറഞ്ഞു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ഉലുവ വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കൂ
ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?