നെഞ്ചെരിച്ചിലിനെ നിസാരമായി കാണരുത്; വിദഗ്ധര്‍ പറയുന്നത്

By Web TeamFirst Published Dec 4, 2019, 9:20 AM IST
Highlights

പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. 

നെഞ്ചെരിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ പ്രതിവിധി തേടുകയാണ് മിക്കവരും ചെയ്യുന്നത്. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. 

വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചിലിനെ നിസാരമായി കാണരുതെന്നാണ് ​വിദഗ്ധര്‍ പറയുന്നത്. 

അടിക്കടിയുണ്ടാകുന്ന നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ആമാശയക്യാന്‍സറിന് സാധ്യതയുണ്ടാക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. സാധാരണക്യാന്‍സര്‍ ലക്ഷണങ്ങളെ അപേക്ഷിച്ചു വളരെ സാവധാനത്തില്‍ മാത്രം കണ്ടുപിടിക്കപെടുന്ന ഒന്നാണ് ആമാശയക്യാന്‍സര്‍. 

ഇടയ്ക്കിടെ വയറു വേദന ഉണ്ടാവുക, വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നുക, മലത്തില്‍ രക്തം കാണപ്പെടുക, തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ദഹനക്കേട്‌, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ചിലപ്പോള്‍ ആമാശയക്യന്‍സറിനുള്ള ലക്ഷണമാകാം. 

ഏഷ്യ, സൗത്ത് ആഫ്രിക്ക  എന്നിവിടങ്ങളിലെ ആളുകള്‍ക്ക് ആമാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍ എല്ലാം. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

click me!