ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Published : Jul 29, 2023, 10:20 AM ISTUpdated : Jul 29, 2023, 10:53 AM IST
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Synopsis

മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഉയർന്ന അളവിലുള്ള ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കും. അതിനാലാണ് ഹൃദയാരോഗ്യത്തിൽ കൊളസ്ട്രോളിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമായത്. 

പലരും പേടിയോ കാണുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്നു. മരുന്നുകൾക്ക് തീർച്ചയായും ഒരാളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. 
രക്തപ്രവാഹത്തിലെ കൊളസ്ട്രോളിന്റെ സന്തുലിതാവസ്ഥ നമ്മുടെ ഹൃദയ സിസ്റ്റത്തിന്റെ ക്ഷേമം നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഉയർന്ന അളവിലുള്ള ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കും. അതിനാലാണ് ഹൃദയാരോഗ്യത്തിൽ കൊളസ്ട്രോളിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമായത്. കൊളസ്ട്രോൾ ധമനിയുടെ ഭിത്തിയിൽ ശിലാഫലകം പോലെ അടിഞ്ഞുകൂടുകയും ധമനിയെ ഇടുങ്ങിയതാക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തുക. അവാക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചുവന്ന മാംസം, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

രണ്ട്...

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പതിവായി വ്യായാമം ചെയ്യുക. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ശീലമാക്കുക. നടത്തം, ജോഗിംഗ്, എയറോബിക്സ് എന്നിവയും ശീലമാക്കാം.

മൂന്ന്...

ഹൃദയത്തെ സംരക്ഷിക്കാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്ന് പുകവലി ഉപേക്ഷിക്കുക എന്നുള്ളതാണ്. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുന്നു. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

നാല്...

ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന അപകട ഘടകങ്ങളിലൊന്നാണ് സമ്മർദ്ദം. വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോളിന്റെ അളവിനും ഹാനികരമാണ്. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, യോഗ എന്നിവ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

അഞ്ച്...

പതിവ് ആരോഗ്യ പരിശോധനകളിലൂടെ കൊളസ്‌ട്രോളിന്റെ അളവും മറ്റ് ഹൃദയ സംബന്ധമായ അപകട ഘടകങ്ങളും നിരീക്ഷിക്കുക. ഓരോ വ്യക്തിയും 30 വയസ്സ് കഴിഞ്ഞാൽ കൊളസ്ട്രോൾ പരിശോധനയ്ക്ക് വിധേയരാകുന്നത് നല്ലതാണ്. 45 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും വർഷത്തിലൊരിക്കൽ കൊളസ്ട്രോൾ ടെസ്റ്റ് നടത്തണമെന്ന് വി​ദ​ഗ്ധർ പറയുന്നു. 

Read more ശ്രദ്ധിക്കൂ, ദിവസവും ഒരു പിടി ബദാം കഴിച്ചാൽ...


 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ