ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ

Published : Jul 18, 2025, 04:07 PM ISTUpdated : Jul 18, 2025, 04:09 PM IST
fatty liver disease

Synopsis

ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ജീവിതശൈലിയിലും ഭക്ഷണ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്.

ഫാറ്റി ലിവര്‍ രോഗം എന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗമാണ്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ജീവിതശൈലിയിലും ഭക്ഷണ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്.

ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ആരോഗ്യകരമായ ഭക്ഷണങ്ങള്‍

നാരുകളും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, നട്സ്, ഒലീവ് ഓയില്‍, ഫാറ്റി ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

2. റെഡ് മീറ്റ് ഒഴിവാക്കുക

റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.

3. സോഡ ഒഴിവാക്കുക

സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.

4. പഞ്ചസാര, കാര്‍ബോ

പഞ്ചസാരയും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

5. ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടുതലാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.

6. മദ്യപാനം ഒഴിവാക്കുക

മദ്യപാനവും പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

7. വ്യായാമം, യോഗ, ഉറക്കം

വ്യായാമം, യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക. രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കവും പ്രധാനമാണ്.

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ