പിസിഒഎസ് ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

Published : Jul 18, 2025, 02:31 PM IST
pcos

Synopsis

പിസിഒഎസിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്ന് ആർത്തവം വൈകി വരുന്നതാണ്. ക്രമരഹിതമായ ആർത്തവമാണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണുക.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് അണ്ഡാശയങ്ങളിൽ സിസ്റ്റുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. പിസിഒഎസ് ഉണ്ടെങ്കിൽ അണ്ഡാശയങ്ങൾ ആൻഡ്രോജൻ എന്നറിയപ്പെടുന്ന ഹോർമോണുകൾ അസാധാരണമാംവിധം ഉയർന്ന അളവിൽ ഉത്പാദിപ്പിക്കുന്നു. ഇത് പ്രത്യുത്പാദന ഹോർമോണുകളെ അസന്തുലിതമാക്കുന്നു.

 തൽഫലമായി, പിസിഒഎസ് ഉള്ളവർക്ക് പലപ്പോഴും ക്രമരഹിതമായ ആർത്തവചക്രത്തിന് ഇടയാക്കും. പിസിഒഎസ് പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്...

ക്രമരഹിതമായ ആർത്തവം

പിസിഒഎസിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്ന് ആർത്തവം വൈകി വരുന്നതാണ്. ക്രമരഹിതമായ ആർത്തവമാണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണുക.

ഭാരം കൂടുക

ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളില്ലാതെ ശരീരഭാരം വർദ്ധിക്കുന്നത് പിസിഒഎസിന്റെ പ്രാരംഭ ലക്ഷണമായി കണക്കാക്കാം. വയറിലും അരക്കെട്ടിലും കൊഴുപ്പ് വർദ്ധിക്കുന്നതിനാൽ പലപ്പോഴും വയറു വീർക്കുന്നതുപോലെ തോന്നും.

ചർമ്മത്തിലെ വ്യത്യാസം

ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. പെട്ടെന്ന് മുഖക്കുരു ഉണ്ടാകുന്നതാണ് പിസിഒഎസിന്റെ ലക്ഷണമാണ്. എണ്ണമയമുള്ള ചർമ്മം അല്ലെങ്കിൽ എണ്ണമയമുള്ള തലയോട്ടി, ചുണ്ടിലോ താടിയിലോ കട്ടിയുള്ള രോമങ്ങൾ, മുടികൊഴിച്ചിൽ എന്നിവയെല്ലാം പിസിഒഎസിന്റെ ല​ക്ഷണമാണ്.

മധുരത്തിനോടുള്ള താൽപര്യം

ഭക്ഷണത്തിനു ശേഷമുള്ള അമിതമായ പഞ്ചസാരയുടെ ആസക്തി പിസിഒഎസിന്റെ പ്രാരംഭ ലക്ഷണങ്ങളെ സൂചിപ്പിക്കാം.

കഴുത്തിൽ കറുപ്പ്

കഴുത്തിലോ, കക്ഷങ്ങളിലോ, കറുപ്പോ പാടുകളോ കാണുന്നത് പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

വിഷാദം

മാനസികാവസ്ഥയിലെ മാറ്റങ്ങളും ഉത്കണ്ഠയും, പ്രത്യേകിച്ച് ആർത്തവ സമയത്തോ അതിനു മുമ്പോ, ഗൗരവമായി കാണണം. ഉറക്കത്തിനു ശേഷവും ക്ഷീണം അനുഭവപ്പെടുകയും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ ശ്രദ്ധിക്കണം.

ക്രമരഹിതമായ അണ്ഡോത്പാദനം

സ്ത്രീകൾക്ക് ക്രമരഹിതമായ അണ്ഡോത്പാദനം അനുഭവപ്പെടുകയോ അണ്ഡോത്പാദനം നടക്കാതിരിക്കുകയോ, നേർത്ത എൻഡോമെട്രിയം അനുഭവപ്പെടുകയോ ചെയ്താൽ, അത് പിസിഒഎസിന്റെ ലക്ഷണമാകാം.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ
Health Tips : തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാല് ഫ്രൂട്ട് കോമ്പിനേഷനുകൾ